Image

കുടുംബത്തോടൊപ്പം ചേരുവാനുള്ള അവസാന ആഗ്രഹവും ബാക്കിയാക്കി മാത്യൂസ് മല്ലപ്പള്ളി (64) വിടപറഞ്ഞു. (രാജു ശങ്കരത്തില്‍)

Published on 06 May, 2020
കുടുംബത്തോടൊപ്പം ചേരുവാനുള്ള അവസാന ആഗ്രഹവും ബാക്കിയാക്കി മാത്യൂസ് മല്ലപ്പള്ളി (64) വിടപറഞ്ഞു. (രാജു ശങ്കരത്തില്‍)
ഫിലഡല്‍ഫിയാ: ഫിലഡല്‍ഫിയാ മലയാളികള്‍ക്ക് സുപചരിതനും ആയുര്‍വ്വേദ വിദഗ്ദ്ധനും അറിയപ്പെടുന്ന മജീഷ്യനും, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍പെന്‍സില്‍വാനിയായുടെ (മാപ്പ്) ആജീവനാന്ത അംഗവുമായിരുന്ന ഐ. എം. മാത്യു (മാത്യൂസ് മല്ലപ്പള്ളി - 64) കേരളത്തില്‍ നിര്യാതനായി .

ഹൃസ്വ സന്ദര്‍ശനത്തിനും, ആയുര്‍വേദ ചികിത്സയ്ക്കുമായി നാട്ടിലെത്തിയ മാത്യൂസ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അമേരിക്കയിലേക്കുള്ള തന്റെമടക്ക യാത്രയുടെ സാധ്യതയെക്കുറിച്ച്പാസ്‌പോര്‍ട്ട് - ഇമ്മിഗ്രെഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്ത്  രാജു  ശങ്കരത്തിലുമായി സംസാരിച്ചിരുന്നു. മൂന്ന്മണിക്കൂറിനകം അദ്ദേഹം വിടവാങ്ങി.

കാര്‍ഡോണ്‍ ഇഡസ്ട്രീസില്‍ ഉദ്യോഗസ്ഥനായി ദീര്‍ഘകാലം ജോലി ചെയ്ത ഇദ്ദേഹം മാപ്പിന്റെ കമ്മറ്റി മെമ്പറായും മറ്റുംനിരവധി തവണസേവനമനുഷ്ഠിച്ചിട്ടുണ്ട്. നൂറോന്‍ മാവ് ഐരൂത്തറവീട്ടില്‍ പരേതനായ മത്തായി മത്തായി (കുഞ്ഞുകൊച്ച്)പെണ്ണമ്മ മത്തായി എന്നിവരുടെ മൂത്ത മകനാണ്. ഓമന മാത്യു ആണ് ഭാര്യ. ഷൈന്‍ മാത്യു , ഷോണി മാത്യു എന്നിവര്‍ മക്കളും ലിബി ഷൈന്‍ മരുമകളുമാണ്.

കാരിക്കാമല മാര്‍ ബസേലിയോസ് ചര്‍ച്ചില്‍ വച്ച് നാളെ രാവിലെ 11 : 20 - ന് ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും പ്രത്യേകംതയ്യാറാക്കിയ കല്ലറയില്‍ ഭുതീക ശരീരം അടക്കം ചെയ്യുന്നതുമായിരിക്കും.

അദ്ദേഹത്തിന്റെ മരണത്തില്‍ ഏഷ്യാനെറ്റ് യു.എസ്.എ. ബ്യുറോ ചീഫ് വിന്‍സെന്റ് ഇമ്മാനുവേല്‍, മലയാളംവാര്‍ത്താ ചീഫ് എഡിറ്റര്‍ എബ്രഹാം മാത്യു, മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ്, എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത തയ്യാറാക്കി അറിയിച്ചത് : രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയാ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക