Image

കൊറോണ (കവിത - പി.പി ഗീത)

Published on 06 May, 2020
കൊറോണ (കവിത - പി.പി ഗീത)
അംബരചുംബികാളാമാ - മമ്പലങ്ങളിൽ, ഇരുകയ്യും കൂപ്പി പ്രാർത്ഥിച്ചാൽ ദുരിതങ്ങളൊക്കെയും മാറുമെന്നാശിച്ചവർക്കെല്ലാം വിനയായ് കൊറോണ
   
ദൈവത്തിൻ മണിവാതിൽ   കൊട്ടിയടച്ചു, പള്ളിയിൽ മണിയടിഇല്ലാതെയായി നിസ്ക്കാരം ചെയ്യുവാൻ പള്ളിയിൽ പോകണ്ട വീട്ടിലിരുന്നു നിസ്ക്കരിക്കാം ഒരു ദൈവവും നമ്മോടു പിണങ്ങുകില്ല.                   

ആൾ ദൈവങ്ങൾ ആളെ കയറ്റാതായി. മഹാമാരി മുന്നേ അറിഞ്ഞിരുന്നെന്നു പ്രവചിച്ചൊരു മഹതി, എന്നാലിതു നേരത്തെ പറഞ്ഞിരുന്നേൽ ഇതിലേറെ കരുതലുകൾ നൽകിയേനെ.

പറയാതിരുന്നതാൾ ദൈവം ചെയ്ത വലിയ ചതി, എന്നാലി പേമാരി തീരുമെന്നൊന്നു പ്രവചിച്ചാട്ടെ

കൊറോണയെന്നൊരു സൂക്ഷ്മജീവി ലോകത്തിൽ മഹാമാരിയായ് പെയ്തിറങ്ങി മാലോകരൊക്കെ പകച്ചുപോയി കൂടെ മതങ്ങളും ദൈവങ്ങളും.

എവിടെപ്പോയൊളിച്ചു മതങ്ങളും അവരുടെ ദൈവങ്ങളും.  മഹാമാരിയായ് പെയ്യുന്ന കോവിഡിനെ ദൈവത്തിനു പോലും പേടിയാണോ?

------

പി.പി ഗീത
(പബ്ലിക് പ്രോസിക്യൂട്ടർ, ആലപ്പുഴ ജില്ലാ കോടതി)

Join WhatsApp News
Adv.P.P.Baiju 2020-05-06 11:49:56
So nice ... Congrats Chechi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക