Image

ഡ്രൈവ് ബൈ കുമ്പസാരവും ഡ്രൈവ് ഇന്‍ സിനിമയും (ജോര്‍ജ് തുമ്പയില്‍)

Published on 06 May, 2020
ഡ്രൈവ് ബൈ കുമ്പസാരവും ഡ്രൈവ് ഇന്‍ സിനിമയും (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: സംസ്ഥാനത്തെ കൊറോണ വൈറസ് മരണം എണ്ണായിരം കടന്നു. ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രഖ്യാപിച്ച പുതിയ കണക്കുകള്‍ പ്രകാരം മരണസംഖ്യ 8,244 ആയി ഉയര്‍ന്നു. സംസ്ഥാനത്തൊട്ടാകെ 130,593 കേസുകളുണ്ട്. 334 പുതിയ മരണങ്ങളും 2,494 പുതിയ പോസിറ്റീവ് ടെസ്റ്റുകളുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9 ദശലക്ഷം ആളുകള്‍ താമസിക്കുന്ന സംസ്ഥാനമായ ന്യൂജേഴ്‌സി, ന്യൂയോര്‍ക്കിന് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളും മരണങ്ങളും ഉള്ള യുഎസ് സംസ്ഥാനമായി തുടരുന്നു. വാരാന്ത്യത്തില്‍ നിന്നുള്ള കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ ഇനിയും കാലതാമസമുണ്ടെന്ന് ഗവര്‍ണര്‍ മര്‍ഫി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞവരുടെ എണ്ണമല്ല ഇപ്പോഴത്തേതെന്നും പുതിയതായി ലഭിച്ച റിപ്പോര്‍ട്ടുകളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പ്യൂട്ടര്‍ സേര്‍വറിലെ തകരാര്‍ മൂലം കഴിഞ്ഞ വാരാന്ത്യം മുതല്‍ കൃത്യമായ വിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിരുന്നില്ല.
ന്യൂജേഴ്‌സിയിലെ 71 ആശുപത്രികളിലുടനീളം 5,328 കൊറോണ വൈറസ് രോഗികളുണ്ടെന്ന് സംസ്ഥാനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 14 ന് 8,293 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 36% ഇടിവാണ് ഇത്. രോഗികളില്‍ 1,534 പേര്‍ ഗുരുതര അല്ലെങ്കില്‍ തീവ്രപരിചരണ വിഭാഗത്തിലും 1,169 പേര്‍ വെന്റിലേറ്ററിലുമാണ്. ഏപ്രില്‍ 4 ന് ശേഷം വെന്റിലേറ്ററുകളിലുള്ള ഏറ്റവും കുറവ് രോഗികളാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇടയില്‍ 232 കൊറോണ വൈറസ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതില്‍ മരിച്ച രോഗികള്‍ ഉള്‍പ്പെടുന്നില്ല.

കൊറോണ നല്‍കിയ ഡ്രൈവ് ബൈ കുമ്പസാരം

കൊറോണ മൂലം ജീവിത്തിന്റെ പല ദിനചര്യകളും മാറി. വീട്ടിലിരിക്കുന്നവര്‍ക്ക് മതപരമായ ആചാരങ്ങള്‍ക്ക് വേണ്ടി പുതിയ ശീലങ്ങള്‍ പഠിക്കേണ്ടി വന്നു. വിശ്വാസികള്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് പ്രാര്‍ത്ഥനയും നമസ്‌ക്കാരവുമായി ഫോണുകള്‍ക്കും കമ്പ്യൂട്ടറിനും മുന്നിലിരുന്നപ്പോള്‍ ഡ്രൈവ് ബൈയായി കുമ്പസാരം നടത്തുകയാണ് പല പള്ളികളും. അത്തരത്തിലുള്ളൊരു പള്ളിയിലെ പാസ്റ്ററാണ് റവ. ഡാനിയേല്‍ ഓ മുല്ലന്‍. ബൂട്ടണിലെ പള്ളിയില്‍ നിരവധി കത്തോലിക്കാ വിശ്വാസികള്‍ക്ക് കുമ്പസാരം നല്‍കാറുണ്ടായിരുന്ന അദ്ദേഹത്തിന് കൊറോണ മൂലം പുതിയൊരു രീതിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നു.
ചൊവ്വാഴ്ച, വ്യാഴം, ശനി ദിവസങ്ങളില്‍ റവ. ഡാനിയേല്‍ ഒരു ഔട്ട്‌ഡോര്‍ ഷെഡിനുള്ളില്‍ ഇപ്പോള്‍ കാത്തിരിക്കുന്നു. രാവിലെ 90 മിനിറ്റും ഉച്ചതിരിഞ്ഞ് 90 മിനിറ്റുമാണ് സമയപരിധി. വിശ്വാസികള്‍ പാര്‍ക്കിംഗ് സ്ഥലത്ത് കാറുകളില്‍ നിന്ന് ഇറങ്ങുക, ഷെഡിനടുത്ത് എത്തുക, മുട്ടുകുത്തുക അല്ലെങ്കില്‍ നില്‍ക്കുക. മൂടിയ മൂടുശീലകളാല്‍ പൊതിഞ്ഞ ഒരു ജാലകത്തിലൂടെ, അവരുടെ പാപങ്ങള്‍ ഏറ്റുപറയുക. ഇതാണ് ഇപ്പോഴത്തെ കുമ്പസാര രീതി. പാപങ്ങള്‍ ഏറ്റു പറയുന്നതിലൂടെ മാത്രമാണ് ഒരു യഥാര്‍ത്ഥ വിശ്വാസി ജീവിതത്തെ സ്വീകരിക്കുന്നുള്ളുവെന്നാണ് റവ. ഡാനിയേല്‍ പറയുന്നത്. അതു കൊണ്ടു കുമ്പസാരത്തിനെത്തുന്നവരെ അദ്ദേഹമൊരിക്കലും നിരാശപ്പെടുത്താറില്ല.
ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ ഇടവേളകൡലാണ് ഡ്രൈവ് ബൈ കുമ്പസാരത്തിന് അദ്ദേഹം സമയം കണ്ടെത്തുന്നത്. ഇടവകക്കാരുടെ കുമ്പസാര മൊഴികള്‍ വ്യക്തമായി കേള്‍ക്കാനും മോചനം നല്‍കാനും അദ്ദേഹത്തിന് ഈ പുതിയ സംവിധാനത്തിലൂടെ കഴിയും. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍, സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമ്പോള്‍ അവതരിപ്പിക്കുന്ന 'ഡ്രൈവ് ബൈ കുമ്പസാരം' എന്നറിയപ്പെടുന്ന ഈ രീതി ഇപ്പോള്‍ അമേരിക്കയിലെ മറ്റിടങ്ങളിലെയും നിരവധി പുരോഹിതന്മാര്‍ നിര്‍വഹിക്കുന്നു. ന്യൂജേഴ്‌സിയില്‍ തന്നെ നിരവധിയിടങ്ങളില്‍ ഇത് നടപ്പാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കാണുന്നു.
ഡ്രൈവ് ബൈ കുമ്പസാരത്തില്‍ രാജ്യത്ത് പലേടതതും പല വ്യത്യാസങ്ങളുണ്ട്. മെരിലാന്‍ഡിലെ ബോവിയില്‍, റവ. സ്‌കോട്ട് ഹോമര്‍ ഒരു ഔട്ട്‌ഡോര്‍ കുമ്പസാരം ആവിഷ്‌കരിച്ചു, പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കസേരയില്‍ ഇരിക്കും. ഡ്രൈവര്‍മാര്‍ വാഹനങ്ങളിലെ തുറന്ന ജാലകത്തിലൂടെ പാപങ്ങള്‍ ഏറ്റുപറയും. എന്നാല്‍ ഇതില്‍ നിന്നും ഒരു പടികൂടി മുന്നോട്ടു കടന്നാണ് റവ. ഡാനിയേലിന്റെ കുമ്പസാര രീതി.
തന്റെ താല്‍ക്കാലിക കുമ്പസാര ഷെഡ് സ്ഥാപിക്കുമ്പോള്‍ റവ. ഡാനിയേല്‍ അതിലെഴുതി, 'ദയവായി ഒന്നിലും തൊടരുത്', പങ്കെടുത്ത എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അവര്‍ വിന്‍ഡോയില്‍ നിന്ന് രണ്ടോ മൂന്നോ അടി അകലെയാണ്. ഞാന്‍ അകത്തെ വിന്‍ഡോയില്‍ നിന്ന് നാലോ അഞ്ചോ അടി മാറിയും, ' അദ്ദേഹം പറഞ്ഞു. കുമ്പസാരം സ്വീകരിക്കുന്നവരെ തുടര്‍ച്ചയായി പെയ്ത മഴ നനച്ചെങ്കിലും വിശ്വാസികള്‍ ക്ഷമയോടെ കാത്തുനിന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് വംശജനായ റവ. ഡാനിയേല്‍ 12 വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ന്യൂജേഴ്‌സിയിലേക്ക് താമസം മാറ്റുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് അദ്ദേഹം പുരോഹിതനായി നിയമിതനായത്. 2015 ല്‍ 1847 ല്‍ സ്ഥാപിതമായ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മലിലേക്ക് അദ്ദേഹത്തെ നിയമിച്ചു, മോറിസ് കൗണ്ടിയിലെ മൂന്നാമത്തെ ഏറ്റവും പഴയ കത്തോലിക്കാ ഇടവകയാണിത്. 
മാര്‍ച്ച് പകുതി വരെ അദ്ദേഹം ഞായറാഴ്ച രാവിലെ മൂന്ന് കുര്‍ബാനകള്‍ ചൊല്ലുമായിരുന്നു. കൊറോണ ലോക്ക്ഡൗണിനെത്തുടര്‍ന്നു പള്ളി അടച്ചതുമുതല്‍, ഞായറാഴ്ചയും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 8 മണിക്ക് അദ്ദേഹം താമസിക്കുന്ന പള്ളിയുടെ റെക്ടറിയിലെ ഒരു ചെറിയ ചാപ്പലിനുള്ളില്‍ ഒരു ലൈവ് സംപ്രേഷണം നടത്തുന്നു. ഇപ്പോള്‍ കുമ്പസാരത്തിനു വേണ്ടി അമ്പതോളം പേര്‍ സാമൂഹിക അകലം പാലിച്ച് എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഡ്രൈവ് ബൈ കുമ്പസാരവും ഡ്രൈവ് ഇന്‍ സിനിമയും (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക