Image

ലോക്ഡൗണ്‍ കാലത്ത് വോളിബോള്‍ ഓണ്‍ലൈന്‍ ട്രെയിനിംഗുമായി സാക്രമെന്റോ ക്ലബ്

Published on 06 May, 2020
ലോക്ഡൗണ്‍ കാലത്ത് വോളിബോള്‍ ഓണ്‍ലൈന്‍ ട്രെയിനിംഗുമായി സാക്രമെന്റോ ക്ലബ്
സാക്രമെന്റോ: കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കേരളത്തിന്റെ തനതായ കായിക വിനോദമായ വോളിബോള്‍ വീട്ടിലിരുന്ന് പഠിക്കാന്‍ അവസരമൊരുക്കി സാക്രമെന്റോ സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ക്ലബ് (എസ്.എസ്.സി.സി) വോളിബോളിന്റെ ബേസിക് സ്കില്‍സ് വീട്ടിലിരുന്ന് സ്വയം പഠിക്കാവുന്ന രീതിയിലാണ് പരിശീലനം നടത്തുന്നത്. സാക്രമെന്റോ സ്‌പോര്‍ട്‌സ് ക്ലബ് വോളിബോള്‍ യൂത്ത് ടീം പ്‌ളയേഴ്‌സായ ജുവന്റോ മാത്യു, മനു ബാലകൃഷ്ണ, ഡെന്നീസ് ജിയോ എന്നിവരാണ് പരിശീലനത്തിനു നേതൃത്വം കൊടുക്കുന്നത്.

മെയ് എട്ടാംതീയതി മുതല്‍ പരിശീലനത്തിനായുള്ള ആദ്യ ലിങ്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അയച്ചുകൊടുക്കുന്നതാണ്. പരിശീലനത്തിനുശേഷം വീഡിയോ അയച്ചുതരുമ്പോള്‍ സ്കില്‍സ് പഠിച്ചതില്‍ തെറ്റുണ്ടെങ്കില്‍ പരിശീലകര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. കേരളത്തിന്റെ തനതായ കലയായ വോളിബോളിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ കേരള സംസ്കാരത്തെയാണ് പ്രവാസി ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നതെന്നു ക്ലബ് പ്രസിഡന്റ് ജിംജി പാലക്കോത്ത്, സെക്രട്ടറി ജിയോ കടവേലില്‍, ട്രഷറര്‍ ബിജു ജോര്‍ജ്, വൈസ് പ്രസിഡന്റ് സജി മാത്യു, ജോയിന്റ് സെക്രട്ടറി ജെയിംസ് പോള്‍, ഇവന്റ് കോര്‍ഡിനേറ്റേഴ്‌സായ ടോണി ജോണ്‍, സിജില്‍ പാലയ്ക്കലോടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Registration Link: https://forms.gle/o2vTpjyAt9qabvx18

വാര്‍ത്ത അയച്ചത്: ജിയോ കടവില്‍ (സെക്രട്ടറി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക