Image

ഇ കെ നായനാരെ പുകഴ്ത്തി സുരേഷ് ഗോപി

Published on 06 May, 2020
 ഇ കെ നായനാരെ പുകഴ്ത്തി സുരേഷ് ഗോപി

ബിജെപി എംപിയും കേരളത്തിലെ സിനിമാപ്രേക്ഷകരുടെ പ്രിയ താരവുമായ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച വിഷയമാകുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ നായനാരെക്കുറിച്ചാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 


നായനാരുടെ 'മുഖ്യമന്ത്രിയോട് ചോദിക്കാം' എന്ന പരിപാടിയുടെ വീഡിയോ സഹിതം 'ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…' എന്ന കുറിപ്പോടെയാണ് താരം സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്…………………………..

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…..
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്.
ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക