Image

ആരാധകര്‍ക്കായി മകള്‍ വരച്ച ചിത്രം പങ്കു വച്ച്‌ ഐശ്വര്യ റായ്‌

Published on 06 May, 2020
ആരാധകര്‍ക്കായി മകള്‍ വരച്ച ചിത്രം പങ്കു വച്ച്‌ ഐശ്വര്യ റായ്‌

കൊറോണ വൈറസിനെ തുരത്താന്‍ തീവ്രശ്രമങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, മാധ്യമങ്ങള്‍, അധ്യാപകര്‍ എന്നിങ്ങനെ ഈ മഹായജ്ഞത്തില്‍ നിസ്വാര്‍ത്ഥ സേവനം കാഴ്‌ച വയ്‌ക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട്‌ ഐശ്വര്യ-അഭിഷേക്‌ ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ വരച്ച മനോഹരമായൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരിക്കുകയാണ്‌ ഐശ്വര്യാ റായ്‌.

വൈറസിനെതിരേ പോരാടുന്നവരുടെ ചിത്രങ്ങള്‍ ഒറ്റ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുകയാണ്‌ ആരാധ്യ. കുഞ്ഞുഭാവനയില്‍ വിരിഞ്ഞ ചിത്രത്തെ പ്രശംസിച്ച്‌ നടി പ്രീതി സിന്റയടക്കം നിരവധി ബോളിവുഡ്‌ താരങ്ങള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക