Image

നീ ഇത്ര പെട്ടെന്ന്‌ വലുതാകല്ലേ, കുഞ്ഞുവാവയായിരിക്കൂ' പിറന്നാള്‍ ദിനത്തില്‍ മകളോട്‌ ദുല്‍ഖര്‍

Published on 06 May, 2020
നീ ഇത്ര പെട്ടെന്ന്‌ വലുതാകല്ലേ, കുഞ്ഞുവാവയായിരിക്കൂ'  പിറന്നാള്‍ ദിനത്തില്‍ മകളോട്‌ ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെയും ഭാര്യഅമാലിന്റെയും കണ്‍മണി മറിയം അമീറ സല്‍മാന്റെ ജന്‍മദിനമാണിന്ന്‌. മകള്‍ക്ക്‌മനോഹരമായൊരു ആശംസാ സന്ദേശം പങ്കു വച്ചിരിക്കുകയാണ്‌ ദുല്‍ഖര്‍. മകളുടെ കുസൃതികള്‍ കണ്ടു മതിയായിട്ടില്ലെന്നും പെട്ടെന്ന്‌ വളര്‍ന്നു പോയെന്നും സങ്കടപ്പെടുകയാണ്‌ ദുല്‍ഖര്‍ എന്ന പിതാവ്‌. ഇത്ര പെട്ടെന്ന്‌ വളരല്ലേയെന്ന്‌ മകളോടു തന്നെ പരാതി പറയുന്നു. 

`ഹാപ്പി ബെര്‍ത്ത്‌ ഡേ ഡാര്‍ളിങ്ങ്‌, നിന്റെ പ്രായത്തിനൊത്ത്‌ ഞങ്ങളെല്ലാവരും നിന്നോടു ചേരുമ്പോള്‍ നീ പറയുന്നു നീ വലിയ കുട്ടിയായെന്ന്‌. നീ പറയുന്നത്‌ ശരിയായിരിക്കാം. വളരെ പെട്ടെന്നാണ്‌ നീ വളരുന്നത്‌. ഇപ്പോള്‍ നല്ലതു പോലെ സംസാരിക്കുന്നുമുണ്ട്‌. മൂന്നു വയസുകാരിയായ വലിയ കുട്ടിയായി നീ. രാജകുമാരിയെ പോലെ സുന്ദരിയായി. നീ നിന്റേതായ ലോകം സൃഷ്‌ടിക്കുന്നു, കഥകള്‍ പറഞ്ഞു തരുന്നു, സ്വന്തമായി ഓടുന്നു, നടക്കുന്നു ചാടാന്‍ പഠിക്കുന്നു. അതേ നീയിപ്പോള്‍ വലിയ കുട്ടിയായി.

നീ പതുക്കെ വലുതായാല്‍ മതിയെന്നു തോന്നുന്നു. നീ ഞങ്ങളുടെ കുഞ്ഞുവാവയായിരിക്കൂ. നിന്നെ ആദ്യമായി കണ്ടപ്പോള്‍ എങ്ങനെ ആയിരുന്നോ അങ്ങനെ. നിന്റെ കരച്ചില്‍ കേട്ടപ്പോള്‍, നിന്നെ ആദ്യമായി കൈയ്യിലെടുത്തപ്പോള്‍ എങ്ങനെയായിരുന്നോ അങ്ങനെ. കുഞ്ഞുവാവയായി കണ്ടു മതിയായില്ല. എന്നും നീ ഞങ്ങള്‍ക്ക്‌ കുഞ്ഞുവാവ തന്നെയാണ്‌. നീ വലുതായെന്ന്‌ ഈ ലോകം മുഴുവന്‍ പറഞ്ഞാലും ..ഇത്ര പെട്ടെന്ന്‌ വലുതാകല്ലേ നീ...കുഞ്ഞുവാവയായിരിക്കൂ നീ.''

2017 മെയ്‌ അഞ്ചിനാണ്‌ ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ്‌ ജനിക്കുന്നത്‌. 2011 ലായിരുന്നു ഇരുവരുടെയും വിവാഹം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക