Image

നല്ല കൈ പുണ്യമാണ് പെണ്ണിന്; നാടന്‍ വിഭവങ്ങളുമായി റിമി ടോമി

Published on 05 May, 2020
നല്ല കൈ പുണ്യമാണ് പെണ്ണിന്; നാടന്‍ വിഭവങ്ങളുമായി റിമി ടോമി

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ലോക്ക്ഡൗണ്‍ കാലം വീടിനുള്ളില്‍ പാചക പരീക്ഷണവുമായി കഴിയുകയാണ് റിമി ടോമി.  എല്ലാ ദിവസവും ഓരോ പുതിയകറികള്‍ വയ്ക്കുമെന്ന് പറഞ്ഞാണ് താന്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങള്‍ റിമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഈന്തപ്പഴം അച്ചാര്‍, ചിക്കന്‍ റോസ്റ്റ്, പെപ്പര്‍ ചിക്കന്‍, മീന്‍ കറി...എന്നിവയുടെ ചിത്രങ്ങളാണ് റിമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.  '' നോമ്പ് എടുക്കുന്ന സഹോദരങ്ങള്‍ ക്ഷമിക്കണേ...ഉണ്ടാക്കി വച്ചതൊക്കെ എല്ലാവര്‍ക്കും ഇഷ്ടായി...സത്യം! '' - കറികളുടെ ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ റിമി കുറിച്ചു. 'നല്ല കൈ പുണ്യമാണ്, പെണ്ണിന്' - റിമി പങ്കുവെച്ച ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ കമന്റ് ചെയ്തു. അനിയത്തി റീനുവിന്റെ പാചക വിഡിയോകളും റിമി ഷെയര്‍ ചെയ്തിട്ടുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക