Image

ഞാനിപ്പോ വലിയപെണ്ണായി; ഒരുപക്ഷേ ശരിയായിരിക്കാം; നീ എത്ര പെട്ടെന്നാണ് വളരുന്നത്

Published on 05 May, 2020
ഞാനിപ്പോ വലിയപെണ്ണായി; ഒരുപക്ഷേ ശരിയായിരിക്കാം; നീ എത്ര പെട്ടെന്നാണ് വളരുന്നത്

പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കൊപ്പം കളിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മൂന്നാം ജന്മദിനം ആഘോഷിക്കുന്ന മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരം മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.

മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ജന്മദിനാശംസകള്‍ ഡാര്‍ലിംഗ് മരിയ എന്ന തലക്കെട്ട് നല്‍കിയാണ് താരം കുറിപ്പ് എഴുതിയിരിക്കുന്നത്. ''ഞാനിപ്പോള്‍ ഒരു വലിയ പെണ്‍കുട്ടിയാണ്!'' നിങ്ങള്‍ നിര്‍ബന്ധിക്കുമ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ പ്രായത്തില്‍ പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ ശരിയായിരിക്കാം. നിങ്ങള്‍ അതിവേഗം വളരുകയാണെന്ന് താരം കുറിച്ചു.

താരത്തിന്റെ രാജകുമാരിക്ക് ഇന്ന് മൂന്ന് വയസ്സ് തികഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ഒരു വലിയ പെണ്‍കുട്ടിയായി. രാജകുമാരിയെ പോലെ തോന്നും ഇപ്പോള്‍ അവളെ കണ്ടാല്‍. സ്വന്തമായി അവള് ഒരോകാര്യങ്ങള്‍ ചെയ്യാന്‍  തുടങ്ങി. ഞങ്ങളോട് കഥകള്‍ പറയുന്നു.ഇപ്പോള്‍ വലിയ പെണ്‍കുട്ടിയാണ്. സ്വന്തമായി നടക്കുന്നു. താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു.

നീ പെട്ടന്ന് വളര്‍ന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴും നിന്നെ കുഞ്ഞായി കാണാന്‍ ആണ് ആഗ്രഹം. ഞങ്ങള്‍ നിങ്ങളെ ആദ്യമായി കണ്ട ദിവസം മറക്കാന്‍ സാധിക്കില്ല. നിന്റെ ആ കരച്ചില്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. ആദ്യമായി ഒരു മാലാഖയെ കണ്ടത് ഇന്നും ഓര്‍ക്കുന്നു. നീ ആണ് ഞങ്ങളുടെ ലോകം. ഇപ്പോള്‍ വലിയ പെണ്‍കുട്ടി ആയിരിക്കുന്നു എന്നത് സത്യം തന്നെ. എന്നാലും ഞങ്ങളുടെ മനസ്സില്‍ നീ എന്നും അന്ന് കണ്ട ആ കുഞ്ഞ് തന്നെയായിരിക്കും. ദുല്‍ഖര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു. താരത്തിന്റെ പോസ്റ്റിന് താഴ കുഞ്ഞുമറിയത്തിന് ആശംസയുമായി ആരാധകരും എത്തുന്നുണ്ട്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക