Image

കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായി തവനൂര്‍ കെഎംസിസി ഹെല്‍പ് ഡെസ്‌ക്

Published on 05 May, 2020
കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായി തവനൂര്‍ കെഎംസിസി ഹെല്‍പ് ഡെസ്‌ക്

അബുദാബി: കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപെടുന്ന അബുദാബിയിലേ തവനൂര്‍ നിവാസികളെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക് ടീം സജീവമാണ് . തവനൂര്‍ നിയോജക മണ്ഡലം കെഎംസിസി യുടെ കീഴില്‍ വെസ്റ്റേണ്‍ റീജണിലും അബുദാബി സിറ്റിയിലും 150 ദിര്‍ഹംസ് വിലവരുന്ന 750 റംസാന്‍ കിറ്റുകള്‍ നല്‍കുന്നു. ഇതുവരെ 250 ഓളം കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. മണ്ഡലം കമ്മിറ്റിയുടെ ഹെല്‍പ്പ് ഡെസ്‌ക്കിനു കീഴില്‍ നിരവധി പേര്‍ക്ക് ആശ്വാസം നല്‍കുന്ന മരുന്നുവിതരണവും നടന്നുവരുന്നു.

കോവിഡിന്റെ പ്രാരംഭ കാലത്തുതന്നെ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു വളരെ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇതിനോടകം കഷ്ടത അനുഭവിക്കുന്നവര്‍ക് ഒരാഴ്ചത്തെ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കഴിഞ്ഞു ആവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത് . നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വീസയിലുള്ളവര്‍ , വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ എന്നിവര്‍ക്കെല്ലാം സഹായം എത്തിച്ചുനല്‍കുന്നതാണ്.

അബുദാബി തവനൂര്‍ മണ്ഡലം കെ എം സി സി. ടീം തവനൂരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ജില്ലാ നേതാക്കളായ ഹിദായത്തുള്ള കുഞ്ഞിപ്പ മോങ്ങം, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, എന്നിവര്‍ അഭിപ്രായപ്പെട്ടു. നൗഷാദ് തൃപ്പങ്ങോട് സുലൈമാന്‍ മംഗലം,ഹംസകുട്ടി തുമ്പില്‍, നൗഫല്‍ ആലത്തിയൂര്‍ ആരിഫ് ആലത്തിയൂര്‍, അര്‍ഷാദ് കുറ്റിയില്‍, തൗഫീഖ് പൂതേരി, നൗഫല്‍ കെ.പി, നിസാര്‍ കാലടി, ആഷിഖ് പുറത്തൂര്‍ , അനസ് വട്ടംകുളം റഹിം തണ്ഡലം , നൗഫല്‍ ചമ്രവട്ടം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, ആദം & ഈവ് ക്ലിനിക് , ഷക്കീര്‍ അടക്കം ഉള്ളവരുടെ പിന്തുണ അബുദാബി തവനൂര്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഉണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക