Image

മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ വിജയ് ദേവേരകൊണ്ട

Published on 05 May, 2020
മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ  വിജയ് ദേവേരകൊണ്ട

മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ നടന്‍ വിജയ് ദേവേരകൊണ്ട. അഭിമുഖം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സിനിമാതാരങ്ങള്‍ക്കെതിരേ വാര്‍ത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് വിജയ് ചോദിക്കുന്നു.


ഞങ്ങളെക്കുറിച്ച്‌ നല്ലത് എഴുതണമെങ്കില്‍ നിങ്ങള്‍‍ക്ക് പണം നല്‍കണമോ? എന്നും ഞങ്ങളുടെ പുതിയ റീലീസ് ചിത്രങ്ങളെ അടിച്ചമര്‍ത്തുന്നു. മോശം റേറ്റിങ് നല്‍കുന്നു. അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് യോ​ഗ്യതയാണുള്ളതെന്നും വിജയ്‌ ചോദിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങള്‍ അതിജീവിക്കുന്നത്, മറക്കേണ്ട എന്നും വിജയ് കൂട്ടിച്ചേര്‍ത്തു.


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് വാര്‍ത്ത നല്‍കിയതാണ് താരത്തെ പ്രകോപിപ്പിച്ചത്. വിജയുടെ വാക്കുകള്‍ ഇങ്ങനെ… ഞങ്ങള്‍ക്ക് ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരു വെബ്സെെറ്റ് ഈയിടെ എഴുതി. 2200 കുടുംബംഗങ്ങളെയാണ് ഞങ്ങള്‍ സഹായിച്ചത്.


അത്യാവശ്യക്കാരേ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഞങ്ങള്‍ എന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയണമെങ്കില്‍ ഖമ്മത്തിലുള്ള ഒരു പാവപ്പെട്ട സ്ത്രീയുണ്ട്, അവരോട് ചോദിക്കൂ. ലോക്ക് ഡൗണ്‍കാലത്ത് 10 രൂപ പോലും സമ്ബാദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും നിങ്ങള്‍ കൊടുക്കുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ തന്നെ നിങ്ങള്‍ക്ക് നേരേ തിരിയും'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക