Image

ജനറല്‍ വി.കെ. സിങ്ങിനെതിരെ അച്ചടക്ക നടപടിയെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 25 May, 2012
ജനറല്‍ വി.കെ. സിങ്ങിനെതിരെ അച്ചടക്ക നടപടിയെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി
സ്വന്തം അധികാരപരിധി ലംഘിച്ച കരസേനാ മേധാവി ജനറല്‍ വി.കെ. സിങ്ങിനെതിരെ അച്ചടക്ക നടപടിയെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. വിരമിച്ച ലഫ്. ജനറല്‍ തേജീന്ദര്‍ സിങ്ങിനെതിരെ വി.കെ. സിങ് പുറത്തുവിട്ട അപകീര്‍ത്തികരമായ പത്രപ്രസ്താവന അധികാരലംഘനമാണെന്ന് ജസ്റ്റിസ് മുക്താ ഗുപ്ത ചൂണ്ടിക്കാട്ടി.

വി.കെ. സിങ്ങിന്റെ നടപടിക്കെതിരെ തേജീന്ദര്‍സിങ് കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരന്‍ ആഗ്രഹിക്കുന്നെങ്കില്‍ ജനറല്‍ സിങ്ങിനെതിരെ അച്ചടക്ക നടപടിയെടുക്കാമെന്നാണ് കോടതി ഉത്തരവിട്ടത്. 'വിവാദപ്രസ്താവന ഇറക്കിയത് കരസേനയായതിനാല്‍ അതു പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ആവശ്യപ്പെടാനാവില്ല. എന്നാല്‍, അധികാരപരിധി ലംഘിച്ച ജനറല്‍ സിങ്ങിനും മറ്റു നാലുപേര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുക്കാം'-ജസ്റ്റിസ് മുക്താ ഗുപ്ത പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക