Image

നാട്ടിലേക്ക് മടങ്ങാൻ അമേരിക്കയിൽ നിന്നുള്ള മലയാളികളും പ്രതീക്ഷയോടെ (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 05 May, 2020
നാട്ടിലേക്ക് മടങ്ങാൻ അമേരിക്കയിൽ നിന്നുള്ള മലയാളികളും പ്രതീക്ഷയോടെ  (ഷോളി കുമ്പിളുവേലി)
ഏതാണ്ട് പതിനയ്യായിരത്തോളം ഇന്‍ഡ്യക്കാര്‍, നാട്ടില്‍ തിരിച്ചു പോകുന്നതിനായി, അമേരിക്കയിലെ വിവിധ കോണ്‍സുലേറ്റുകളില്‍ ഇതിനോടകം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ ആയിരത്തോളം  മലയാളികളാണ്.

അമേരിക്കയില്‍ മക്കളേയോ, ബന്ധുക്കളേയോ സന്ദര്‍ശിക്കുവാന്‍ വിസിറ്റിംഗ് വിസയില്‍ വന്ന്, ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകുവാന്‍ സാധിക്കാതെ വന്നവര്‍ ആണ് ഒരു വിഭാഗം. എച്ച1.ബി.(H1B) വിസയില്‍ അമേരിക്കയില്‍ വന്ന് ജോലി ചെയ്യുന്നവരില്‍ ധാരാളം ആളുകളുടെ വിസ ഇതിനോടകം കാലാവധി തീര്‍ന്നു പോയിട്ടുണ്ട്. മറ്റ് ചിലരുടെ വിസാ കാലാവധി ഉടനെ തീരും. അവരൊക്കെ നാട്ടില്‍പ്പോയി വിസാ പുതുക്കി മടങ്ങിവരണം. അതുപോലെ ഏതാണ്ട് രണ്ടു ലക്ഷത്തോളം ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ട്. അവരില്‍ കുറച്ച് പേര്‍ക്കെങ്കിലും വിവിധ കാരണങ്ങളാല്‍ നാട്ടില്‍ പോകേണ്ടതായിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം, അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍, പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, തുടങ്ങിയവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക.

ഈ ആഴ്ചയില്‍ തന്നെ ആദ്യ വിമാനം ഇന്‍ഡ്യയിലേക്ക് തിരിക്കും. 7-ാം തീയതി ബുധനാഴ്ച തിരിച്ച്, വ്യാഴാഴ്ച ഇന്‍ഡ്യയില്‍ എത്തുന്ന രീതിയില്‍ ആദ്യ വിമാനം ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരം.

സ്‌ക്രീനിംഗ് നടത്തി കൊറോണ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ കൊണ്ടുപോകൂ. അതുപോലെ വിമാനത്തിലും സാമൂഹിക അകലം പാലിച്ചിരിക്കണം. അതുകൊണ്ട് ഒരു വിമാനത്തില്‍ 200 ല്‍ താഴെ മാത്രം ആളുകളെ കയറ്റത്തുള്ളൂ. വരും ദിവസങ്ങളില്‍ കൂടുല്‍ വിമാന സര്‍വ്വീസുകള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടാകുമെന്നാണ് അറിയുവാന്‍ കഴിയുന്നതാണ്.

ഷോളി കുമ്പിളുവേലി.

നാട്ടിലേക്ക് മടങ്ങാൻ അമേരിക്കയിൽ നിന്നുള്ള മലയാളികളും പ്രതീക്ഷയോടെ  (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക