Image

കൊറോണ വൈറസ് - ജൂണിൽ ഓരോ ദിവസവും 3000 പേർ മരിക്കുമെന്ന് ട്രoപ് അഡ്മിനിസ്ട്രേഷൻ

പി.പി.ചെറിയാൻ Published on 05 May, 2020
കൊറോണ വൈറസ് - ജൂണിൽ ഓരോ ദിവസവും 3000 പേർ മരിക്കുമെന്ന് ട്രoപ്  അഡ്മിനിസ്ട്രേഷൻ
വാഷിങ്ടൻ ഡി.സി: -ഇതിനകം തന്നെ  പതിനായിരങ്ങളുടെ ജീവനപഹരിച്ച
കോവിഡ് 19 രോഗം ജൂൺ മാസം ആരംഭം മുതൽ ദിവസത്തിൽ മൂവായിരം 
പേരുടെ 
ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്.
ഹോംലാൻറ് സെക്യൂരിറ്റി ഡിപ്പാർട്മെൻറ് ,ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ് 
സംയുക്തമായി നൽകിയ മുന്നറിയിപ്പിൽ കോവിഡ് 19 കേസുകൾ ഇപ്പോൾ 
ഉള്ളതിനെക്കാൾ ജൂൺ മുതൽ ക്രമാതീതമായി വർധിക്കുമെന്നും 
ചൂണ്ടിക്കാണിച്ചിട്ടുണ്ട് മെയ് 3 ഞായറാഴ്ച പ്രസിഡൻറ് ട്രoപാണ് മാധ്യമങ്ങൾക്ക്ഈ  
സൂചന നൽകിയത്. വൈറ്റ് ഹൗസിന്റെയോ ടാസ്ക് ഫോഴ്സിൻെറയോ ഔദ്യോഗിക 
റിപ്പോർട്ടായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് 
ജൂഡ് ഡീറി പറഞ്ഞു.
സെൻറ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷനും ഇതേ മുന്നറിയിപ്പ് 
നൽകിയിട്ടുണ്ട്. മൂവായിരം മരണത്തിനു പുറമെ, ദിനംതോറും 200,000 കൊറോണ 
പോസിറ്റീവ് കേസുകളും ഉണ്ടാകുമെന്ന് .
ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുകളിൽ 
നിന്നാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. 2020 
അവസാനത്തോടെ കോവിഡ് 19-ന് എതിരെ ഫലപ്രദമായ വാക്സിൻ 
കണ്ടെത്തുമെന്ന് മെയ് 3 - ഞായറാഴ്ച്ച പ്രസിഡന്റ് ട്രoപ് ഉറപ്പ് നൽകി.
കൊറോണ വൈറസ് - ജൂണിൽ ഓരോ ദിവസവും 3000 പേർ മരിക്കുമെന്ന് ട്രoപ്  അഡ്മിനിസ്ട്രേഷൻ
Join WhatsApp News
fake news 2020-05-05 08:35:43
Asked about The New York Times report, he said, “I know nothing about it. I don’t know anything about it. Nobody told me that. I think it’s — I think it’s false, I think it’s fake news.” White House spokesman Judd Deere said Monday that the report — estimating 3,000 deaths per day by early June — had not been “presented to the coronavirus task force or gone through interagency vetting.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക