Image

പ്രവാസികളുടെ പുനരധിവാസത്തിന് മുന്‍ഗണന: ധനമന്ത്രി തോമസ് ഐസക്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 04 May, 2020
പ്രവാസികളുടെ പുനരധിവാസത്തിന് മുന്‍ഗണന: ധനമന്ത്രി തോമസ് ഐസക്
ന്യൂയോര്‍ക്ക്: കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഗവണ്‍മെന്റ് എല്ലാ സഹായവും ചെയ്യുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള കഴിവും, പരിചയവും ഉള്ള പ്രവാസികള്‍ ആണ് തിരുച്ചു കേരളത്തിലേക്ക് വരുന്നത്. അവര്‍ക്കു കേരള ബാങ്കുമായി സഹകരിച്ചു കേരളത്തില്‍ പുനരധിവാസത്തിനുള്ള പദ്ധതികള്‍ ഗവണ്‍മെന്റ് തയ്യാറാക്കി വരുന്നു. കേരള ബാങ്കു അടുത്ത വര്‍ഷങ്ങളില്‍ വന്‍ മുന്നേറ്റം കേരളത്തില്‍ ഉണ്ടാക്കും. ഇതിന് പ്രവാസി സമൂഹത്തിന്റെ സഹകരണവും ആവിശ്യമാണന്നും മന്ത്രി അറിയിച്ചു.

കൊറോണ വൈറസിന് എതിരെ പോരാടാന്‍ നമുക്ക് കഴിഞ്ഞു. സാമൂഹികമായി ഇത് വ്യാപിക്കാതെ നോക്കാന്‍ കേരളാ ഗവണ്‍മെന്റിനു കഴിഞ്ഞു എന്നത് വലിയ ഒരു വിജയമാണ്. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുക എന്നതിനാണ് ഗവണ്‍മെന്റ് ശ്രദ്ധിച്ചത്. കേരളത്തില്‍ ഇന്ന് കൊറോണ രോഗികളുടെ എണ്ണം രണ്ടക്കം മാത്രമാണ്. മരണം സംഭവിച്ചത് വെറും നാല് പേര്‍ക്ക് മാത്രവും.

പക്ഷേ അമേരിക്കയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വളരെ അധികം നമ്മുടെ സഹോദരങ്ങള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു ആദരഞ്ജലികള്‍ അര്‍പിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഇങ്ങനെ ഒരു കാലം ഉണ്ടാകും എന്ന് നാം ചിന്തിച്ചിട്ടേ ഇല്ല.

നിപ്പ വന്നപ്പോഴും, പ്രളയം വന്നപ്പോഴും നാം ഒത്തൊരുമിച്ചു നിന്ന് അതിനെ നേരിട്ടു. ഈ വൈറസിന് എതിരെയും നമുക്ക് ഒരുമിച്ചു നിന്ന് പോരാടാം.

ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടത്തിയ ടെലി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി തോമസ് ഐസക്.

സെക്രട്ടറി കിരണ്‍ ചന്ദ്രന്റെ ആമുഖ പ്രസംഗത്തോട് ആരംഭിച്ച മീറ്റിങ്ങില്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് സ്വാഗതം രേഖപ്പെടുത്തി. ട്രഷര്‍ ഡോ. ജേക്കബ് തോമസ് നന്ദി രേഖപ്പെടുത്തി.

അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍നിന്നും നൂറോളം ആളുകള്‍ ഈ ടെലി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. ഫോമാ നേതാക്കളായ ബെന്നി വാച്ചാച്ചിറ, അനിയന്‍ ജോര്‍ജ്, ജോണ്‍ സി വര്ഗീസ്സ് , ജിബി തോമസ് , ഉണ്ണികൃഷ്ണന്‍ ഫ്‌ലോറിഡ, സുനില്‍ വര്ഗീസ്, തോമസ് കോശി, വിനോദ് കൊണ്ടുര്‍, കുഞ്ഞു മാലിയില്‍, ബേബി ജോസ,് ഫൊക്കാന നേതാക്കളയ മാമ്മന്‍ സി ജേക്കബ്, പോള്‍ കറുകപ്പള്ളില്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍, സജിമോന്‍ ആന്റണി, സുജ ജോസ്, ഷീല ജോസഫ്, ഫിലിപ്പോസ് ഫിലിപ്പ്, വിനോദ് കെയര്‍ക്, ജോര്‍ജി വര്ഗീസ്, ജോയി ഇട്ടന്‍, ലീല മാരേട്ട്, എബ്രഹാം ഈപ്പന്‍, വിപിന്‍ രാജു, എറിക് മാത്യു, ഗണേഷ് നായര്‍, ഷീല ചെറു, ആന്റോ വര്‍ക്കി, അലക്‌സ് തോമസ്, കോശി കുരുവിള , വര്‍ഗീസ് പോത്താനിക്കാട്, ഷെവലിയാര്‍ ജോര്‍ജ് പടിയത്ത് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

കൂടാതെ അല നേതാക്കളായ രവി പിള്ള, മനോജ് മഠത്തില്‍, എബ്രഹാം കളത്തില്‍, അശോക് പിള്ളൈ, പ്രദീപ് നായര്‍, ഷിജി അലക്‌സ് തുടങ്ങിയവരും പങ്കെടുത്തു.

അലയുടെ നേതൃത്വത്തില്‍ അമേരിക്കയിലും ഇന്ത്യയിലും ഫ്രണ്ട് ലൈനില്‍ ജോലിചെയ്യുന്ന മെഡിക്കല്‍ സ്റ്റാഫിന് വേണ്ടി ഒരു ഫണ്ട്‌റേസിങ് നടത്താനും തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് 914 -255 -0176 , സെക്രട്ടറി കിരണ്‍ ചന്ദ്രന്‍ 319 -693 -3336, ട്രഷര്‍ ഡോ. ജേക്കബ് തോമസ് 718-406 -2541. എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
vayanakaaran 2020-05-04 20:03:44
മിഥുനം, വെള്ളാനകളുടെ നാട് എന്നീ സിനിമകളിലും ഉദ്യോഗസ്ഥന്മാർ കൈക്കൂലി വാങ്ങി വ്യവസായം ചെയ്യാൻ മുന്നിട്ടിറങ്ങുന്നവരെ കഷ്ടപ്പെടുത്തുന്നതിന്റെ നേർചിത്രം കാണാം. എന്ത് ചെയ്യാം മലയാളി ചേട്ടന്മാർ ഫോട്ടോ സെഷന്റെ മുന്നിൽ വീണുപോകും. പടം പത്രത്തിലൊക്കെ വന്നു കഴിയുമ്പോഴായരിക്കും കാലിനടിയിലെ മണ്ണ് നീങ്പോയി എന്നറിയുക. പ്രിയ അമേരിക്കൻ മലയാളികളെ നിങ്ങളുടെ സമ്പാദ്യം ദയവ് ചെയ്ത് ഇവിടെ നിക്ഷേപിക്കുക. എന്തിനാണ് കണ്ട രാഷ്ട്രീയക്കാർക്ക് തിന്നാൻ കൊടുക്കുന്നത്.
james 2020-05-04 17:03:26
Want ot invest in Kerala? Be prepared to lose everything. First see movie "VARAVELPPU." Government will do everything to separate the investor from his/her money.
Pravasi 2020-05-04 22:12:09
അല്ല ഇതൊക്കെ ആയാലും നമ്മുടെ ‘ലോക കേരള സഭ’ എവിടെപ്പോയി? ഒറ്റനേരം കൊണ്ട് രണ്ടായിരം രൂപയുടെ പുട്ടു വിഴുങ്ങി സർവ പ്രവാസികളെയും കോള്മയിര് കൊള്ളിച്ച നേതാക്കന്മാർ ഈ കൊറോണ കാലത്തു മാളത്തിൽ നിന്നും വെളിയിലിറങ്ങി കണ്ടില്ലല്ലോ। ഈ സമയത്തല്ലേ നിങ്ങളുടെ സേവനം ഞങ്ങൾ പ്രവാസികൾക്ക് വേണ്ടത്? പ്രളയ ദുരിതാശ്വാസ നിധിയിൽ ഇനിയും പൈസ ബാക്കി കിടപ്പുണ്ട്। വരൂ സഹകരിക്കൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക