Image

സൗദിയില്‍ പാറശാല സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു

Published on 04 May, 2020
സൗദിയില്‍ പാറശാല സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു

അല്‍ഖര്‍ജ് : ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പാറശാല സ്വദേശി മുത്തുപിള്ള കുമാര്‍ (35) നിര്യാതനായി. അല്‍ഖര്‍ജ് ഹോത്തയിലെ താമസ സ്ഥലത്ത് രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നതായിരുന്നു.

കേളി കലാസംസ്‌കാരിക വേദിയുടെ അല്‍ഖര്‍ജ് ഏരിയ സൂക്ക് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന കുമാര്‍, കഴിഞ്ഞ 5 വര്‍ഷമായി ഹോത്തയില്‍ നിര്‍മാണ രംഗത്ത് തൊഴിലാളിയായിരുന്നു. എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്. പാറശാല എം.ആര്‍ ഭവനില്‍ മുത്തുപിള്ള, രാജം ദമ്പതികളുടെ മകനാണ്. കുമാര്‍. ഭാര്യ വിജില. മക്കള്‍: അഭി (9), അഖില(5).

സഹോദരന്‍ അജി ജിദ്ദയില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ കേളി അല്‍ഖര്‍ജ് ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഏരിയ ട്രഷറര്‍ ലിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക