Image

കുവൈത്തില്‍ കൊറോണ ബാധിച്ച് നഴ്സ് മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ബന്ദര്‍ അല്‍ എനാസി

Published on 04 May, 2020
കുവൈത്തില്‍ കൊറോണ ബാധിച്ച് നഴ്സ് മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ബന്ദര്‍ അല്‍ എനാസി

കുവൈത്ത് സിറ്റി: കൊറോണ ബാധിച്ച് ആരോഗ്യ വകുപ്പില്‍ നഴ്സായ മാന്‍വെല്ല മരിച്ച സംഭവത്തില്‍ കുവൈറ്റ് നഴ്സിംഗ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബന്ദര്‍ അല്‍ എനാസി അനുശോചിച്ചു.

ഫിലിപ്പിനോ സ്വദേശിയാണ് മാന്‍വെല്ല. കൃത്യമായ രീതിയില്‍ ചികത്സാ പരിചരണം ലഭിക്കുന്നതില്‍ അഭാവം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സൊസൈറ്റി പരിശോധിക്കും. പ്രിവന്റീവ് ഹെല്‍ത്ത് നഴ്‌സിംഗ്, ആംബുലന്‍സ് തുടങ്ങിയ ടീമുകള്‍ക്ക് അസുഖ വിവരം അറിയാമായിരുന്നു. വിഷയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറിയോട് അല്‍ എനാസി ആവശ്യപ്പെട്ടതായും പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക