Image

ഡോ.ബിന്ദു ബി.ആറിന് പിന്തുണയുമായി ഡോ. ടെസി സെബാസ്റ്റ്യൻ

Published on 04 May, 2020
ഡോ.ബിന്ദു ബി.ആറിന് പിന്തുണയുമായി ഡോ. ടെസി സെബാസ്റ്റ്യൻ
എത്ര ഭയാനകമായിരുന്നു കോവിഡ് 19 ഇൻഫെക്ഷൻ .ഈ ലോകമാകമാനം ഭീകരത വളർത്തേണ്ടതുണ്ടായിരുന്നോ..? മരണ കാരണമായ ദുരിതാവസ്ഥയിലേക്ക് പോകും മുന്നേ, ഇതിനെ കീഴടക്കാൻ ഫലപ്രദമായ ചികിൽസ ഇല്ലെന്നാണ് പ്രചാരണം.
ഇത്രയധികം ആളുകൾ ഇൻഫെക്ടഡ് ആവും മുമ്പ് അഥവാ കോവിഡ് ബാധ ഉണ്ടായാലും സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് പുരോഗമിക്കുന്നതിനു മുൻപ് ,വിലയേറിയ ജീവനുകൾ നഷ്ടപ്പെടുന്നതിനു മുമ്പ് കൊടുത്താൽ പ്രശ്നങ്ങളില്ലാതെ പരിഹരിക്കാൻ പറ്റുന്ന മരുന്നുകൾ ഹോമിയോ വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 
കോവിഡിന്റെ രോഗലക്ഷണങ്ങളെ ചികിൽസിക്കാനും കൊറോണ വൈറസ് എന്ന അണുവിനെ നശിപ്പിക്കാനും ശരീരത്തിൽ നിന്നും പുറന്തള്ളാനും , ഏത് സ്റ്റേജിലെത്തിയ രോഗിയെ സുഖപ്പെടുത്താനും കഴിയുന്ന ലളിതമായ ചികിൽസാ രീതി ഉണ്ടെന്നിരിക്കേ കോടിക്കണക്കിന് പണം ചിലവഴിച്ചിട്ടും ഇതിനെ പിടിച്ചു കെട്ടാനാവുന്നില്ല എന്നത് ചിന്തനീയമാണ്.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട് സപ്പോർട്ടിവ് തെറപ്പികൾ ചെയ്ത് രോഗികളുടെ ജീവൻ നിലനിർത്താൻ പെടാപ്പാട് പെടുന്ന ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളെ കുറച്ചു കാണുകയല്ല.
തലവേദനയും തൊണ്ടവേദനയും കടുത്ത പനിയും ചുമയും ശ്വാസതടസ്സവും എന്തിന്, ശരീരത്തിലുണ്ടാകുന്ന രക്ത വാർച്ച വയറിളക്കം സന്ധിവേദന അസ്ഥിവേദന തുടങ്ങി കോവിഡ് രോഗിക്കുണ്ടാകാവുന്ന എല്ലാ രോഗലക്ഷണങ്ങളെയും തുടച്ചു മാറ്റാൻ കഴിയുന്ന മരുന്നുകൾ ഓരോ രോഗിയുടെയും അവസ്ഥ അനുസരിച്ച് പ്രിസ്ക്രൈബ് ചെയ്താൽ കൂടുതൽ ഫലപ്രദമായി ഒരേയോരു മരുന്ന് കുറഞ്ഞ മാത്രകളിൽ കൊടുത്ത് രോഗവിമുക്തി വരുത്താൻ കഴിവുള്ള ഡോക്ടർമാർ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിലൂടെ സേവനം ചെയ്യാൻ തയാറാണ്. അവരെ അതിനനുവദിക്കു...
ചുറ്റുപാടും നടക്കുന്നത് കണ്ട് കൈയും കെട്ടി നിൽക്കാൻ കഴിയാത്തവരുടെ അപേക്ഷയാണിത്.കലാകാലങ്ങളായി അമിതവും അന്ധവുമായ ഔഷധ രീതികൾക്ക് അടിമയായിക്കഴിയുന്ന സമൂഹമേ, ഉണർന്നു പ്രവർത്തിക്കൂ..
സ്വന്തം രക്ഷ നേടൂ...

ഡോ. ടെസി സെബാസ്റ്റ്യൻ
ഹോമിയോപ്പതിക് ഫിസിഷ്യൻ 
ph : 91 6282752240

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക