Image

മനുഷ്യർ എങ്ങനെയെല്ലാമാണ് കോവിഡകലങ്ങളെ തകർത്തു കളയുന്നത് (ഷിബു ഗോപാലകൃഷ്ണൻ)

Published on 03 May, 2020
മനുഷ്യർ എങ്ങനെയെല്ലാമാണ് കോവിഡകലങ്ങളെ തകർത്തു കളയുന്നത് (ഷിബു ഗോപാലകൃഷ്ണൻ)
സ്‌കൂളുകൾ താൽക്കാലികമായി അടയ്ക്കുമ്പോൾ ഇനി ഈ വർഷം തുറക്കില്ല എന്ന് ആരും കരുതിയിരുന്നില്ല. വെക്കേഷനിലേക്ക് പിന്നെയും മൂന്നുമാസത്തെ ദൂരം ഉണ്ടായിരുന്നു.

ഇനി ഈ വർഷം തുറക്കണ്ട എന്ന തീരുമാനിക്കുമ്പോൾ അതിന്റെ അർത്ഥം അവസാനവർഷം പഠിക്കുന്നവർ ഇനി സ്‌കൂളിലേക്ക് വരികയേ വേണ്ട എന്നുകൂടിയായിരുന്നു. അവസാനവർഷത്തെ അവിസ്മരണീയമാക്കുന്ന എല്ലാ പരിപാടികളും റദ്ദ് ചെയ്യപ്പെട്ടു. ഇത്രയും വർഷം സീനിയേഴ്സിന്റെ യാത്രയയപ്പ് ആഘോഷങ്ങളും ആർമാദങ്ങളും കണ്ടു കാത്തിരുന്ന അവരെ ഓർത്ത് ടെക്സസിലെ ഒരു ഹൈസ്‌കൂൾ പ്രിൻസിപ്പലിനു വീട്ടിലിരിക്കാൻ കഴിഞ്ഞില്ല.

അവരുടെ ഈ വർഷത്തെ എങ്ങനെ അവിസ്മരണീയമാക്കാം എന്നതിന് അദ്ദേഹം ഒരു പോംവഴി കണ്ടുപിടിച്ചു.

612 സീനിയർ കുട്ടികളെ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. 12 ദിവസം കൊണ്ട് 800 മൈൽ യാത്ര ചെയ്തു അദ്ദേഹവും ഭാര്യയും ഇനി സ്‌കൂളിലേക്ക് മടങ്ങിവരാത്ത എല്ലാ കുട്ടികളെയും കണ്ടു, വീട്ടിനകത്തു കയറാതെ സ്റ്റേ-അറ്റ്-ഹോം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടവർ സെൽഫി എടുത്തു. ആശംസകൾ കൈമാറി.

പ്രിൻസിപ്പലിനെ കണ്ട കുട്ടികൾ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു, വാതിൽ തുറന്നപ്പോൾ വാക്കില്ലാതെ വാപൊത്തി, ഇങ്ങനെയും കരുതപ്പെടുന്നു എന്നറിയുമ്പോഴുള്ള വീർപ്പുമുട്ടലിൽ അവരുടെ അവസാനവർഷം അവിസ്മരണീയവും ആർദ്രവുമായി.

മനുഷ്യർ എങ്ങനെയെല്ലാമാണ് കോവിഡകലങ്ങളെ തകർത്തു തരിപ്പണമാക്കി കളയുന്നത്

മനുഷ്യർ എങ്ങനെയെല്ലാമാണ് കോവിഡകലങ്ങളെ തകർത്തു കളയുന്നത് (ഷിബു ഗോപാലകൃഷ്ണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക