Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം പിപിഇ വിതരണം അവസരോചിതം: സെനറ്റര്‍ സാബറ്റീന

(പി ഡി ജോര്‍ജ് നടവയല്‍) Published on 03 May, 2020
ട്രൈസ്റ്റേറ്റ് കേരളാ ഫോറം പിപിഇ വിതരണം അവസരോചിതം: സെനറ്റര്‍  സാബറ്റീന
ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം സൗജന്യ പിപിഇ വിതരണം അവസരോചിത സേവനം എന്ന നിലയില്‍ പ്രശംസയും നന്ദിയും അര്‍ഹിക്കുന്നുവെന്ന് പെന്‍സില്‍വേനിയാ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന. അമേരിക്കയിലെ കേരള സമൂഹവും അതിലെ ഹെല്‍ത്‌കെയര്‍ സന്നദ്ധരും ഫസ്റ്റ് റെസ്‌പോണ്ടേഴ്സ്സും  രാജ്യത്തിന് നല്‍കുന്ന സേവനങ്ങളെ ആദരിച്ച ്  ട്രൈസ്റ്റേറ്റ് കേരള ഫോറം സംഘടിപ്പിച്ച പി പി ഈ വിതരണ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരോട് സംവദിക്കുകയായിêന്നൂ സെനറ്റര്‍ സാബറ്റീന.  ഫിലഡല്‍ഫിയാ അസ്സെന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് പാര്‍ക്കിങ്ങ് ലോട്ടില്‍ ക്രമീകരിച്ച കെ എന്‍ 95 മാസ്ക് വിതരണത്തിന് സെനറ്റര്‍ ജോണ്‍ സാബറ്റീന പ്രാരംഭം കുറിച്ചു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല, ലീഡര്‍ വിന്‍സന്റ് ഇമ്മാനുവേല്‍, മുന്‍ ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് എന്നിവരും എല്ലാ ടി എസ് കെ എഫ് ഭാരവാഹികളും വോളന്റിയര്‍മാരായി. പെന്‍സില്‍വേനിയാ, ന്യൂജേഴ്‌സി, ഡെലവേര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതു സംഘടനകള്‍ അംഗീകൃത വിതരണക്കാര്‍ക്ക് പേയ്‌മെന്റ് നല്‍കി വാങ്ങി സ്വരൂപിച്ച ആയിരം കെ എന്‍ 95 മാസ്æക്കളും പിപി ഇകളുമാണ് സൗജന്യമായ് വിതരണം ചെയ്തത്. തിരക്ക് ഉണ്ടായതിനാല്‍ പൊലീസ് ക്രമീകരണത്തിലാണ് വിതരണം സുഗമമാക്കിയത്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം നടപ്പിലാക്കുന്ന ഹെല്‍പ്് ലൈനിലൂടെ ജനം ആവശ്യപ്പെട്ടതനുസ്സരിച്ചാണ് മാസ്ക്കുകള്‍ സ്വരൂപിക്കാനും ഭരണാധികാരികളുടെ അനുവാദത്തോടെ വിതരണം ചെയ്യാനും ടി എസ് കെ എഫ് പദ്ധതിയിട്ടതെന്ന് ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ വ്യക്തമാക്കി. മറ്റൊരവസരത്തില്‍ പി പി ഇ വിതരണം വീണ്ടും നടത്തുന്നതിന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ കൈ എടുçമെന്ന് സെക്രട്ടറി സാജന്‍ വര്‍ഗീസും ട്രഷറാര്‍ രാജന്‍ സാമുവേലും പറഞ്ഞു.

പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബര്‍ ബ്രിജിറ്റ് പൂവന്‍, അലക്‌സ് തോമസ്, റോണി വര്‍ഗീസ് ജോഷി കുര്യാക്കോസ്, ലെനോ സ്കറിയാ,  ജോര്‍ജ് ഓലിക്കല്‍ ജോബീ ജോര്‍ജ്, ഫീലിപ്പോസ് ചെറിയാന്‍, ജോര്‍ജ് നടവയല്‍, കുര്യന്‍ രാജന്‍, ജീമോന്‍ ജോര്‍ജ്, മോഡി ജേക്കബ്, സുധാ കര്‍ത്താ, സുരേഷ് നായര്‍, ജേക്കബ് കോര, അനൂപ് ജോസഫ്, അഭിലാഷ് ജോര്‍ജ്, മാത്യുസണ്‍ സക്കറിയാ, ലിബിന്‍ തോമസ്, ജോര്‍ജ്കുട്ടി ലൂക്കോസ്, ടി ജെ തോംസണ്‍, റോയി സാമുവേല്‍, ജോണ്‍ പി വര്‍ക്കി, ദിലീപ് ജോര്‍ജ്, ജോസഫ് മാണി, ജോണ്‍ സാമുവേല്‍, തോമസ് പോള്‍, ബെന്നി കൊട്ടാരം, ജോണ്‍ പി വര്‍ക്കി, അനിത ജോര്‍ജ് എന്നീ ഭാരവാഹികള്‍ വോളണ്ടിയര്‍മാരായി.

പമ്പ, കോട്ടയം അസ്സോസിയേഷന്‍, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ, പിയാനോ, ഫ്രണ്ട്‌സ് ഓഫ് റാന്നി,  ഓര്‍മ, എന്‍ എസ് എസ്സ് ഓഫ് പി എ, എസ് എന്‍ ഡി പി യോഗം ഡെലവേര്‍ വാലി, ഫിലഡല്‍ഫിയാ മലയാള സാഹിത്യ വേദി, ഫില്‍മ, സേമിയോ, ഇപ്‌കോ, മേള, മലയാളീസ് ഓഫ് ഫിലഡല്‍ഫിയ ക്രിക്കറ്റ് ക്ലബ്, മലയാളീസ് ഫിലഡല്‍ഫിയാ സ്‌പോട്‌സ് ക്ലബ്, നാട്ടുക്കൂട്ടം, എന്‍ എസ് എസ്സ് ഓഫ് ഡെലവേര്‍ വാലി, മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ, ലാന,  ഫിലഡല്‍ഫിയാ മലയാള കലാ പ്രവര്‍ത്തക ഐക്യവേദി, ഫിലഡല്‍ഫിയാ മലയാള മാധ്യമ പ്രവര്‍ത്തക ഐക്യ വേദി എന്നിങ്ങനെ ഇരുപത് വേദികളുടെ സഹകരണത്തിലാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രവര്‍ത്തിക്കുന്നത്.


ട്രൈസ്റ്റേറ്റ് കേരളാ ഫോറം പിപിഇ വിതരണം അവസരോചിതം: സെനറ്റര്‍  സാബറ്റീന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക