Image

അദ്വൈത് സുനീഷിന്റെ (8) സംസ്‌കാരം മെയ് 5 ചൊവ്വാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 03 May, 2020
അദ്വൈത് സുനീഷിന്റെ (8) സംസ്‌കാരം മെയ് 5 ചൊവ്വാഴ്ച
ന്യു യോര്‍ക്ക്: വെസ്റ്റ്ചെസ്റ്ററില്‍ നിര്യാതനായ അദ്വൈത് സുനീഷിന്റെ (8) സംസ്‌കാരം മെയ് 5 ചൊവ്വാഴ്ച നടക്കും.

പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും പത്തു പേര്‍ക്ക് വീതം പരിമിതപ്പെടുത്തി.  ചൊവ്വാഴ്ച രാവിലെ 9:00 മുതല്‍ 10.30 വരെ വെയ്ക്ക് F. Ruggiero & Sons Inc Funeral Home & Cremation Services,732 Yonkers Ave, Yonkers, NY 10704. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 11.30 ന് കെന്‍സിക്കോ സെമിത്തേരിയില്‍ ( 273 Lakeview Ave, Valhalla) സംസ്‌കാരം.

അദ്വൈതിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി മെയ് 4 തിങ്കളാഴ്ച വൈകിട്ടു 7.30 മുതല്‍ 8.30 വരെ ഓണ്‍ലൈന്‍ ഹിന്ദു പ്രയര്‍ ഉണ്ടായിരിക്കും.

വെസ്‌റ്‌ചെസ്റ്ററിലെ എലംസ്ഫോര്‍ഡില്‍ താമസിക്കുന്ന പാലാ സ്വദേശി സുനീഷ് സുകുമാരന്റെയും പാമ്പാടി സ്വദേശി ദീപയുടെയും ഇളയ പുത്രനാണ്.
അര്‍ജുന്‍ മൂത്ത സഹോദരനാണ്. ദീപ St. Barnabas Hospital ലിലും സുനീഷ് സെന്റ് ജോസഫ് ഹോസ്പിറ്റല്‍, യോങ്കേഴ്‌സിലിലും ജോലി ചെയ്യുന്നു

അഛനും അമ്മയും നേഴ്‌സ് ആയി ജോലിചെയ്യുന്നു. രണ്ടു പേര്‍ക്കും കോവിഡ് വന്നു ഭേദമായി ജോലിക്കും പോയിത്തുടങ്ങിയിരുന്നു. അതിനിടയില്‍ അദ്വൈതിനും കോവിഡ് പിടിപെട്ടു സുഖംപ്രാവിച്ചു വരികയായിരുന്നു. തലവേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മെനഞ്ജ്റ്റിസ് ആയി മാറിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക