Image

അഡ്വാനിക്ക് പിന്നാലെ സുഷമയും ബിജെപി റാലിയില്‍ പങ്കെടുക്കില്ല

Published on 25 May, 2012
അഡ്വാനിക്ക് പിന്നാലെ സുഷമയും ബിജെപി റാലിയില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തിനോടനുബന്ധിച്ച് മുംബൈയില്‍ സംഘടിപ്പിച്ചിരിക്കുന്ന റാലിയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിക്ക് പിന്നാലെ സുഷമാ സ്വരാജും വിട്ടു നില്‍ക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് അഡ്വാനിയും സുഷമയും റാലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് ബിജെപി വക്താവ് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. 

അഡ്വാനിയുടെയും സുഷമയുടെയും അഭാവത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായിരിക്കും റാലിയിലെ മുഖ്യ പ്രാസംഗികര്‍. എന്നാല്‍ റാലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കരുതെന്നും അടിയന്തരമായി ഇന്ന് രാത്രി ഡല്‍ഹിയില്‍ എത്തേണ്ടതുകൊണ്ടാണ് റാലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും സുഷമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക