Image

ഞാന്‍ ജീവിതത്തില്‍ ചെയ്ത മാക്‌സിമം ഹോട്ട്ലുക്ക് അതായിരുന്നു; അനുപമ പരമേശ്വരന്‍

Published on 03 May, 2020
ഞാന്‍ ജീവിതത്തില്‍ ചെയ്ത  മാക്‌സിമം ഹോട്ട്ലുക്ക് അതായിരുന്നു; അനുപമ പരമേശ്വരന്‍


ചുരുളന്‍ മുടിക്കാരിയായി പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സുന്ദരിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തെലുങ്ക് സിനിമയിലെ തിരക്കേറിയ നടിയായി അനുപമ മാറി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും അനുപമ പോസ്റ്റ് ചെയ്യാറുണ്ട്. ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറില്‍ അനുപമ സുന്ദരിയായി ഹോട്ട് ലുക്കില്‍ എത്തിയിരുന്നു.

ഈ ലുക്കിനെ വിമര്‍ശിച്ച് 'ഹോട്ട്' എന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുപമ. '' കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും, സാരിയുടുക്കുമ്പോള്‍ സൈഡിലൂടെ വയറ് കാണുന്നതുമാണോ ഹോട്ട് ? അങ്ങനെയെങ്കില്‍ ഹോട്ടിനെ എന്ത് വിളിക്കും?. 'അത്രക്കു പറയാനുള്ള ഹോട്ട് ലുക്കിലൊന്നും ഞാന്‍ വന്നിട്ടില്ല, നിങ്ങള്‍ കണ്ട ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടിയാണ് ഞാന്‍ ചെയ്തത്. അതായിരിക്കും ജീവിതത്തില്‍ ചെയ്തതിട്ടുളളതില്‍ വെച്ച് മാക്സിമം ഹോട്ട്‌ലുക്ക് എന്ന് തോന്നിപ്പിക്കുന്നത്' -  അനുപമ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക