Image

മുംബൈ പോലീസിനു ശേഷം ത്രില്ലറുമായി റോഷന്‍ ആന്‍ഡ്രൂസ്-ബോബി-സഞ്ജയ്, നായകന്‍ ദുല്‍ഖര്‍

Published on 03 May, 2020
മുംബൈ പോലീസിനു ശേഷം ത്രില്ലറുമായി റോഷന്‍ ആന്‍ഡ്രൂസ്-ബോബി-സഞ്ജയ്, നായകന്‍ ദുല്‍ഖര്‍


2013ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് മുംബൈ പോലീസ്. ബോബി-സഞ്ജയ് തിരക്കഥകളിലാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രങ്ങളിലധികവും പിറന്നിട്ടുള്ളത്. മുംബൈ പോലീസിന്റെ കാര്യവും അങ്ങനെ തന്നെ. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രം റിലീസായിട്ട് ഇന്നേക്ക് ഏഴു വര്‍ഷം പൂര്‍ത്തിയാകുന്നു.


ഇന്നും ആളുകള്‍ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു എന്നതില്‍ അഭിമാനവും സന്തോഷവും പ്രകടിപ്പിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഒപ്പം ചിത്രത്തിലെ അണിയറപ്രവര്‍ത്തകരുടെയും നടീനടന്‍മാരുടെയും നിര്‍മാതാവിന്റെയും പേരുകള്‍ എടുത്തെടുത്ത് നന്ദിയും അറിയിക്കുന്നു. അവസാന വരിയിലായി ദുല്‍ഖര്‍ സല്‍മാനൊപ്പം വരുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിന്റെ പ്രഖ്യാപനവും സംവിധായകന്‍ നടത്തുന്നുണ്ട്. ബോബി സഞ്ജയ് തന്നെയായിരിക്കും തിരക്കഥ. കൂടുതല്‍ വിവരങ്ങള്‍ 
പുറത്തു വിട്ടിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക