Image

സോഷ്യല്‍ മീഡിയ വഴി യാചന നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കരുതിയിരിക്കുക : അബുദാബി പോലീസ്

Published on 03 May, 2020
സോഷ്യല്‍ മീഡിയ വഴി യാചന നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കരുതിയിരിക്കുക : അബുദാബി പോലീസ്

അബുദാബി: വാട്‌സ്ആപ്പ്, സോഷ്യല്‍ മീഡിയ തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായ രീതിയില്‍ സഹായം ആവശ്യപ്പെടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും സമൂഹത്തിലെ പല തട്ടിലുള്ള അംഗങ്ങളെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അബുദാബി പോലീസ് വിശദീകരിച്ചു. വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അവഗണിക്കുകയും ഉടന്‍ തന്നെ പോലീസില്‍ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ഇത്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ 999 എന്ന നമ്പറിലേക്കും സുരക്ഷാ സേവനം ടോള്‍ ഫ്രീ നമ്പറായ 8002626, ടെക്സ്റ്റ് മെസേജ് ആയി (2828) അല്ലെങ്കില്‍ ഇമെയില്‍ വഴി (aman@adpolice.gov.ae) എന്ന അഡ്രസിലോ അബുദാബി പോലീസ് ജനറല്‍ കമാന്‍ഡിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ, പോലീസുമായി ബന്ധപ്പെടാം.

റിപ്പോര്‍ട്ട്:അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക