റിയാദ്: സൗദിയില്‍ കോവിഡ് രോഗം ബാധിച്ചു ഏഴു പേര്‍ കൂടി ശനിയാഴ്ച മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരണം 176 ആയി. ഇതോടെ രോഗബാധിതരുടെ എണ്ണം 25459 ആയി. 1362 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 210 പേര്‍ സുഖം പ്രാപിച്ചു. 3765 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ആയത്. 21518 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുണ്ട്.
സൗദിയില്‍ ഇത് വരെ 339775 ടെസ്റ്റുകള്‍ നടത്തിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ പുതുതായി 161, മക്ക 244, മദീന 249, ജിദ്ദ 245, ജുബൈല്‍ 80, ഹൊഫൂഫ് 64, ദമ്മാം 126, അല്‍കോബാര്‍ 81 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍