Image

പൊതുമാപ്പ് കാലാവധി നീട്ടണമെന്ന് ആവശ്യം

Published on 03 May, 2020
 പൊതുമാപ്പ് കാലാവധി നീട്ടണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: പൊതുമാപ്പ് രജിസ്‌ട്രേഷന് നിശ്ചയിച്ച കാലപരിധി അവസാനിച്ചതോടെ 23,500 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റസിഡന്‍സ് നിയമലംഘകര്‍ക്ക് പിഴയും തടവ് ശിക്ഷയുമില്ലാതെ സൗജന്യമായി തങ്ങളുടെ മാതൃ രാജ്യത്തേക്ക് പോകുവാനുള്ള ആനുകൂല്യം ആഭ്യന്തരമന്ത്രി അനസ് അല്‍ സാലേയായിരുന്നു പ്രഖ്യാപിച്ചത്.

സമയപരിധിയുടെ അവസാന ദിവസം ഫര്‍വാനിയ, ജലീബ് അല്‍ ഷൂയൂഖ് പ്രദേശങ്ങളിലെ നാല് കേന്ദ്രങ്ങളിലും വമ്പിച്ച തിരക്കായിരുന്നു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ മഹബുള്ളയില്‍ നിന്നും 1,600 ലേറെ പേര്‍ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. 23,500 പേരുടേയും രേഖകള്‍ പൂര്‍ത്തിയായതായും ഭൂരിഭാഗം പേരെയും അവരുടെ സ്വദേശങ്ങളിലേക്ക് തിരിച്ചതായും മേജര്‍ ജനറല്‍ അബ്ദുന്‍ അല്‍ അബിദിന്‍ അറിയിച്ചു.

യാത്രാ തീയതി തീര്‍പ്പുകല്‍പ്പിക്കാത്തവരെ താല്‍ക്കാലികമായി ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. അതിനിടെ വിവിധ രാജ്യങ്ങളുടെ എംബസികള്‍ പൊതുമാപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ അവസാന ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്.

അതിനിടെ ഫര്‍വാനിയ പൊതുമാപ്പ് കേന്ദ്രത്തില്‍ വിദേശിയെ കോവിഡ് -19 ബാധയെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന് കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക