Image

യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി

Published on 03 May, 2020
 യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി


കവന്‍ട്രി: കോവിഡ് 19 എന്ന മഹാമാരിയില്‍ അകപ്പെട്ടു ലോകം മുഴുവന്‍ മരവിച്ചു നില്‍ക്കുമ്പോള്‍ സഹായ ഹസ്തവുമായി കവന്‍ട്രി കേരളാ കമ്യൂണിറ്റിയും യുക്മയും. യുക്മ നേതൃത്വത്തോട് സഹായം അഭ്യര്‍ഥിച്ച കവന്‍ട്രി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് അവശ്യവസ്തുക്കളുമായി കവന്‍ട്രി കേരളാ കമ്യൂണിറ്റി വോളന്റിയര്‍മാര്‍ എത്തിയപ്പോള്‍ ,സ്‌നേഹം നിറഞ്ഞ പുഞ്ചിരി.

നാട്ടില്‍ നിന്നും കഴിഞ്ഞ ജനുവരിയില്‍ ആണ് കുട്ടികള്‍ കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി എത്തിയത് .പഠനവും ,പാര്‍ട്ട് ടൈം ജോലിയുമുള്‍പ്പെടെ ചെയ്തു മുമ്പോട്ടു വരുമ്പോഴാണ് നാശം വിതച്ചുകൊണ്ട് കൊറോണ മഹാമാരി എത്തിയത്. തുടര്‍ന്നു താമസ സ്ഥലത്ത് തികച്ചും ഒറ്റപ്പെട്ടു പോയ വിദ്യാര്‍ഥികള്‍ യുക്മയുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു . വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ആഹാര സാധനങ്ങളും മറ്റു അവശ്യ വസ്തുക്കളും അവരുടെ താമസ സ്ഥലത്ത് സികെസി വോളന്റിയര്‍മാര്‍ എത്തിച്ചുകൊടുത്തു.

അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ യോഹന്നാന്‍, സെക്രെട്ടറി ബിനോയ് തോമസ്,
ജോയിന്റ് സെക്രട്ടറി രാജു ജോസഫ്, ട്രഷറര്‍ സാജു പള്ളിപ്പാടന്‍, വൈസ് പ്രസിഡന്റ് ജേക്കബ് സ്റ്റീഫന്‍,ജോയിന്റ് ട്രഷറര്‍ ശിവപ്രസാദ് ,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയ്‌മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കവന്‍ട്രിയിലും പരിസര പ്രദേശങ്ങളിലും ക്വാറന്‍ൈനില്‍ കഴിയുന്നവര്‍ക്കും ജോലിക്കു പോകാന്‍ പറ്റാതെ ബുദ്ധി മുട്ടുന്നവര്‍ക്കും സഹായ ഹസ്തവുമായി സികെസി ഒപ്പമുണ്ടാകും. ആരെങ്കിലും കവന്‍ട്രിയിലും പരിസര പ്രദേശങ്ങളിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സികെസി യുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ പി. യോഹന്നാന്‍ 07737541699, ബിനോയ് തോമസ് 07515 286258, സാജു പള്ളിപ്പാടന്‍ 07735 021144.

റിപ്പോര്‍ട്ട്: എസ്. ജയകുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക