ഓസ്‌ട്രേലിയയില്‍ ബിസിനസുകാര്‍ക്കായി സൗജന്യ വെബ് പോര്‍ട്ടല്‍
OCEANIA
03-May-2020
OCEANIA
03-May-2020

സിഡ്‌നി: കോവിഡ് കാലത്ത് സ്വയസുരക്ഷയ്ക്കു ഊന്നല്‍ നല്‍കി ബിസിനസ് ചെയ്യാനായി, പുതു തലങ്ങള്‍ തേടി പോകുന്ന കച്ചവടക്കാര്‍ക്കായി ഒരു വെബ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പ്രവാസിയായ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍.
www.q-discounts.com (q hyphen discounts) എന്ന ഈ വെബ്‌സൈറ്റ് കടകളിലെയും ഷോപ്പിംഗ് മാളുകളിലെയും തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടു വികസിപ്പിച്ചതാണ്. പ്രാദേശിക കടകളില്‍ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങള്‍ വാങ്ങുവാനും സര്‍വീസുകള്‍ സ്വീകരിക്കുവാനും ഈ വെബ്‌സൈറ്റ് എളുപ്പത്തില്‍ സാധ്യമാക്കും.
തികച്ചും സൗജന്യമായ ഈ വെബ്‌സൈറ്റില്‍ കൂടി ഹോട്ടലുകള്‍, പലചരക്ക്, സ്റ്റേഷനറി, തുണി കടകള്‍ തുടങ്ങി എല്ലാവിധ കച്ചവടക്കാര്‍ക്കും സര്‍വീസുകള്‍ നല്‍കുന്നവര്‍ക്കും റജിസ്റ്റര്‍ ചെയ്ത് അവരുടെ ഉത്പന്നങ്ങള്‍,സര്‍വീസുകള്‍ തുടങ്ങിയവ സൗജന്യമായി ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം ബിസിനസ് നിലച്ചു പോയ എല്ലാ കച്ചവടക്കാര്‍ക്കും ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് വളരെ സുഗമമായി ബിസിനസ് തുടരാനാകും. ഇടപാടുകാര്‍ക്കും കച്ചവടക്കാര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ഇ-കോമേഴ്‌സ് പോര്‍ട്ടല്‍ അതാതു സ്ഥാനങ്ങളില്‍ ഉള്ള ഇടപാടുകാര്‍ക്ക് തൊട്ടടുത്തുള്ള കച്ചവടസ്ഥാപനങ്ങള്‍ കണ്ടുപിടിക്കാനും സാധിക്കുന്നു.
വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഈ വെബ്‌സൈറ്റിന്റെ സേവനങ്ങള്‍ സൗജന്യമാണ്. കച്ചവടകാര്‍ക്ക് അവരുടെ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇതിലൂടെ കാണിക്കാം.
കച്ചവടക്കാര്‍ക്ക് അവരുടെ സ്ഥാപനത്തിന്റെ ലൊക്കേഷന്‍ മാപ്പില്‍ രേഖപ്പെടുത്തുവാനും ചെയ്യാനും സംവിധാനമുണ്ട്. റജിസ്റ്റെര്‍ ചെയ്ത ശേഷം അതൊരു അംഗീകൃത കച്ചവടക്കാരന്‍ ആണോ എന്ന് പരിശോധിച്ച ശേഷം അനുമതി നല്‍കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കടയുടെ ഒരു ലോഗോ/ഫോട്ടോ, ഒരു അംഗീകൃത കച്ചവടക്കാരന്‍ ആണെന്ന് കാണിക്കുന്ന ഒരു ഡോക്കുമെന്റ് (eg: ABN) എന്നിവ അപ് ലോഡ് ചെയ്യണം. വ്യാജ കച്ചവടക്കാരെ ഒഴിവാക്കാനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് കമ്പനി സിഇഒ ടി.കെ. ആല്‍ബി ജോയ് പറഞ്ഞു.
അവശ്യവസ്തുക്കള്‍ വെബ്‌സൈറ്റില്‍ കണ്ടെത്തി കച്ചവടക്കാരനെ നേരിട്ട് ബന്ധപ്പെട്ട് സാധനം വാങ്ങിക്കാന്‍ കഴിയും എന്നതിനാല്‍, ഇടനിലക്കാരെ ഒഴിവാക്കി ഇ-കോമേഴ്‌സ് സൈറ്റുകളുടെ പോരായ്മ നികത്താന്‍ ഇതു വഴി സാധിക്കുന്നു. വാങ്ങുന്ന വ്യക്തിക്കും കച്ചവടക്കാര്‍ക്കും ഒരുപോലെ ഈ വെബ്‌സൈറ്റിന്റെ സേവനങ്ങള്‍ സൗജന്യമാണ്.
ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഓസ്‌ട്രേലിയയിലും സജീവമായ ക്യു ഡിസ്‌കൗണ്ട്‌സ് ക്രമേണ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കനാണ് ഉദ്ദേശിക്കുന്നത്.
വിവരങ്ങള്‍ക്ക്: [email protected] അല്ലെങ്കില്‍ [email protected]
WhatsApp +91 94465 74559 (India) ,+974 33446451 ( Qatar), +61 -401875806 (Australia).
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments