Image

കോവിഡ് പ്രതിസന്ധിയിൽ സഹായഹസ്തവുമായി കെ.സി.എ.എൻ.എ

സ്റ്റാൻലി കളത്തിൽ (പി.ആർ.ഓ) Published on 03 May, 2020
കോവിഡ് പ്രതിസന്ധിയിൽ  സഹായഹസ്തവുമായി കെ.സി.എ.എൻ.എ
ന്യൂയോര്‍ക്ക്: ക്യുന്‍സ് കേന്ദ്രമാക്കി 1976 മുതല്‍ പ്രവര്‍ത്തിക്കുന്ന കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ന്യൂയോര്‍ക്കിലെ ക്യുന്‍സ്, നാസ, സഫോക് കൗണ്ടികളില്‍ താമാസിക്കുന്ന പതിനാറു കുടുംബങ്ങള്‍ക്ക്ആദ്യ ഘട്ടമായി അവര്‍ക്കാവശ്യമായ ഇരുപത്തിയഞ്ചു ഇനങ്ങള്‍ അടങ്ങുന്നഭഷ്യ സാധങ്ങളുടെ കിറ്റ് വിതരണം ചെയ്തു. ജോലി നഷ്ട്ടപ്പെട്ട്, ഗെവണ്മെന്റില്‍ നിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കാതെ കഴിയുന്ന പതിനാറു കുടുബങ്ങള്‍ക്കാണ് സഹായം എത്തിക്കുന്നത് .

ലോകം കണ്ട, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയെ സമൂഹം മൊത്തമായി നേരിടുമ്പോള്‍ ഒരു ചെറു തിരി നാളമായി തങ്ങള്‍ക്കു ചുറ്റുമുള്ള സഹോദരങ്ങളെ കണ്ടെത്തിഅവര്‍ക്ക് സഹായ ഹസ്തവുമായികെ സി എ ന്‍ എ പ്രവര്‍ത്തകര്‍ സജ്ജരായി കഴിഞ്ഞു .

കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോള്‍ തന്നെ സംഘടന ഭാരവാഹികള്‍ കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടി തങ്ങളുടെ ചുറ്റുപാടില്‍ ദുരിതമനുഭവിക്കുന്ന കുടുബങ്ങളെ എങ്ങനെ സഹായിക്കാം എന്ന് ആലോചിച്ചു തീരുമാനം എടുത്തിരുന്നു.അതിന്റെ ഭാഗമായി, രോഗബാധിതരായ കുടുംബങ്ങള്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുക, ഭക്ഷണം നല്‍കുക, പ്രായമായി ഭവനങ്ങളില്‍ കഴിയുന്നവരെ സഹായിക്കുക എന്നീ കാര്യങ്ങള്‍ക്കായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു.

രണ്ടായിരത്തി പതിനെട്ടില്‍ കേരളത്തിലുണ്ടായ മഹാ പ്രളയകാലത്തും കേരള സര്‍ക്കാരുമായി സഹകരിച്ചു,മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പതിനായിരം ഡോളര്‍ നല്‍കി ഈ സംഘടനപ്രതിബദ്ധത തെളിയിച്ചു. കൂടതെ ഫോമാ, ഫൊക്കാന എന്നീ ദേശീയ സംഘടനകളുടെ ഭവനദാന പദ്ധതിയിലും പങ്കാളികള്‍ ആയി .

അസോസിയേഷന്‍ പ്രസിഡന്റ്റെജി കുര്യന്‍ , സെക്രട്ടറി ഫിലിപ്പ് മഠത്തില്‍ , ട്രഷറര്‍ ജോര്‍ജ് മാറാച്ചേരില്‍, വൈസ് പ്രസിഡന്റ്സ്റ്റാന്‍ലി കളത്തില്‍ , ജോയിന്റ് സെക്രട്ടറി ലതിക നായര്‍, ജോയിന്റ് ട്രഷറര്‍ ജൂബി വെട്ടം, എന്നിവര്‍ക്കൊപ്പം23 അംഗ കമ്മറ്റിയും പ്രവര്‍ത്തിക്കുന്നു .

കൂടാതെ കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഗോഫണ്ട് മി,ഫേസ് ബുക്ക് എന്നിവ വഴി ഫണ്ട് സമാഹരണത്തിനും അജിത് കൊച്ചു കുടിയിലിന്റെ നേത്രുത്വത്തില്‍ തുടക്കം കുറിച്ചു.

സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുത്തു പ്രതിജ്ഞാ ബദ്ധരായി സമൂഹത്തോട് ചേര്‍ന്ന് പ്രവൃത്തിക്കുന്ന വളര്‍ന്നു പന്തലിച്ച ഒരു സംഘടനയായി കെ. സി. എ. എന്‍ .എ ഇതിനോടകം മാറിക്കഴിഞ്ഞു. അസ്സോസിയേഷന്റെജൂണ്‍ 30 വരെയുള്ള എല്ലാ പ്രോഗ്രാമുകളും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു നേരിടാം. ആത്മ ധൈര്യം കൈവിടാതെ, സാമൂഹിക അകലം പാലിച്ചു, ഈ വിപത്തിനെ ചെറുത്തു തോല്‍പ്പിക്കാം, ആരോഗ്യ പരിപാലകര്‍ നല്‍കുന്ന നിര്‍ദ്ദേശ്ശങ്ങള്‍ പാലിക്കാം, ആരോഗ്യ മേഖലയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും ആത്മ ധൈര്യം പകരാം, ജാഗരൂകരാകാം.
കെ.സി.എ.എന്‍.എ എന്നും സമൂഹത്തോടൊപ്പം .

കൂടുതൽ വിവരങ്ങൾക്ക് :-
റെജി കുര്യൻ പ്രസിഡന്റ് (917) 975-1690 
ഫിലിപ്പ്  മഠത്തിൽ സെക്രട്ടറി (917) 459-7819 
ജോർജ് മാറാച്ചേരിൽ ട്രഷറർ (516) 395-1672

കോവിഡ് പ്രതിസന്ധിയിൽ  സഹായഹസ്തവുമായി കെ.സി.എ.എൻ.എ
കോവിഡ് പ്രതിസന്ധിയിൽ  സഹായഹസ്തവുമായി കെ.സി.എ.എൻ.എ
കോവിഡ് പ്രതിസന്ധിയിൽ  സഹായഹസ്തവുമായി കെ.സി.എ.എൻ.എ
കോവിഡ് പ്രതിസന്ധിയിൽ  സഹായഹസ്തവുമായി കെ.സി.എ.എൻ.എ
കോവിഡ് പ്രതിസന്ധിയിൽ  സഹായഹസ്തവുമായി കെ.സി.എ.എൻ.എ
കോവിഡ് പ്രതിസന്ധിയിൽ  സഹായഹസ്തവുമായി കെ.സി.എ.എൻ.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക