Image

വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Published on 25 May, 2012
വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: 1977 ജനവരി ഒന്നിന് ശേഷമുള്ള വനഭൂമിയിലെ എല്ലാവിധ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി. ആക്ടിങ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഒഴിപ്പിക്കല്‍ സംബന്ധിച്ച് നാലാഴ്ചയ്ക്കകം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കയ്യേറ്റക്കാരുടെ പേര് വിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കണം. ഒഴിപ്പിക്കലിന് ഡിവിഷന്‍ ബഞ്ചിന്റെ മേല്‍നോട്ടമുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. ഒരു സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധിയുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക