Image

ന്യു യോര്‍ക്കില്‍ രണ്ടാം ദിനവും മരണ സംഖ്യ 300-ല്‍ താഴെ

Published on 02 May, 2020
ന്യു യോര്‍ക്കില്‍ രണ്ടാം ദിനവും മരണ സംഖ്യ 300-ല്‍ താഴെ
ന്യു യോര്‍ക്ക്: മുന്‍ ദിനത്തേക്കാള്‍ 10 പേര്‍ കൂടുതല്‍ മരിച്ചുവെങ്കിലും -299 പേര്‍- ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണ സംഖ്യ രണ്ടാം ദിനവും 300-ല്‍ താഴെ നില്‍ക്കുന്നു എന്നത് ശുഭോദര്‍ക്കമായി ഗവര്‍ണര്‍ ആഡ്രൂ കോമൊ കരുതുന്നു.

അശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ ഏണ്ണവും 831 ആയി താണു. എങ്കിലും സ്റ്റേറ്റിലെ മരണ സംഖ്യ 19,000 ആകുകയാണ്. രോഗബാധയുള്ളവര്‍ 308,000 കഴിഞ്ഞു. ഒരു ദിവസം കൊണ്ട് നാലായിരത്തോളം പേരാണു രോഗബാധിതരായി കണ്ടത്.

സ്റ്റേറ്റില്‍ 15,000-ല്‍ പരം പേര്‍ക്ക് ആന്റിബഡി ടെസ്റ്റ് നടത്തിയപ്പോള്‍ 12 ശതമാനത്തിലേറേ പേര്‍ക്ക് രോഗം വന്നു ഭേദമായതിന്റെ സൂചനയായ ആന്റിബഡി ശരീരത്തില്‍ കണ്ടെത്തി. ബ്രോങ്ക്‌സില്‍ ടെസ്റ്റ് ചെയത് 27 ശതമാനം പേരില്‍ ആന്റിബഡി കണ്ടു. ക്വീന്‍സില്‍ 18 ശതമാനം, മന്‍ഹാട്ടനൈല്‍ 17, ബ്രൂക്ക്‌ലിനില്‍ 19 ശതമാനം.

ന്യു യോര്‍ക്ക് സിറ്റിയില്‍ മികച്ച കാലാവസ്ഥ പ്രമാണിച്ച് പാര്‍ക്കുകള്‍ക്ക് സമീപമുള്ള 7 മൈല്‍ റോഡ് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ ഓടിക്കുന്നവര്‍ക്കുമായി തുറന്നു കൊടുത്തു. തിങ്കളാഴ്ച മുതല്‍ തുറക്കാനാനു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ മാസം 40 മൈല്‍ കൂടി തുറന്നു കൊടുക്കും, അഥവാ അവിടെ വാഹന ഗതാഗതം തടയും.

സിറ്റിയില്‍ 2200 പേര്‍ക്കു കൂടി രോഗബാധ കണ്ടെത്തി. അതോടേ രോഗം ബാധിച്ചവര്‍ 164,000 കടന്നു.

ഇതേ സമയം ഡയബറ്റിസ് ഉള്ളവര്‍ക്കു കോവിഡ് ബാധിച്ചാല്‍ രക്തത്തിലെഷുഗര്‍ വലിയ തോതില്‍ കൂടുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. തങ്ങള്‍ക്കു ഡയബറ്റിസ് ഉള്ളതായി അറിവില്ലാത്ത ചിലര്‍ക്ക് പോലും ഇതു സംഭവിക്കുന്നു. ഇപ്പോള്‍ ചികില്‍സയിലുള്ള 30-40 ശതമാനം പേര്‍ ഡയബറ്റിസ് ഉള്ളവരാണ്.

മറ്റു രോഗങ്ങല്‍ ബാധിച്ചാലൊന്നും ബ്ലഡിലെ ഷുഗര്‍ ഇങ്ങനെ വര്‍ദ്ധിക്കുന്നതായി കണ്ടിട്ടില്ല. എന്തു കൊണ്ടാണിതെന്നു വ്യക്തമല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക