Image

യഥാര്‍ഥ പ്രതികള്‍ എ.കെ.ജി സെന്ററില്‍: പി.സി ജോര്‍ജ്

Published on 25 May, 2012
യഥാര്‍ഥ പ്രതികള്‍ എ.കെ.ജി സെന്ററില്‍: പി.സി ജോര്‍ജ്
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ എ.കെ.ജി സെന്ററിലാണുള്ളതെന്ന് പി.സി.ജോര്‍ജ്. രണ്ടാം പ്രതിയാകേണ്ടയാളാണ് എളമരം കരീം. പിണറായിക്കും കരീമിനും ജയരാജന്മാര്‍ക്കും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പിണറായിയുടെ വീട് റെയ്ഡ് ചെയ്യാന്‍ പോലീസ് തയാറാകണം. റെയ്ഡ് നടന്നാല്‍ പ്രതികളെ കിട്ടും. കണ്ണൂര്‍ ലോബിയുടെ നിര്‍ദേശം കിട്ടാതെ ഇത്തരം ഒരു കൊല നടക്കില്ല. എന്തും ചെയ്യാന്‍ മടിയില്ലാത്ത കാട്ടാളന്മാരാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളതെന്നും ജോര്‍ജ് ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക