Image

കേരള സെന്റര്‍ ന്യൂയോര്‍ക്ക് കേരള ഡിസാസ്റ്റര്‍ ഫണ്ടിലേക്കു 10 ലക്ഷം രൂപ നല്‍കി

ജോസ് കാടാപ്പുറം Published on 02 May, 2020
കേരള സെന്റര്‍ ന്യൂയോര്‍ക്ക് കേരള ഡിസാസ്റ്റര്‍ ഫണ്ടിലേക്കു 10 ലക്ഷം രൂപ നല്‍കി
ന്യൂയോര്‍ക്ക്: ലോകമെമ്പാടും കോവിഡ് -19മനുഷ്യ ജീവന് വെല്ലുവിളിയായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം വരിച്ച്ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഓരോ മലയാളിക്കും അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ്.

വര്‍ധിച്ചു വരുന്ന മരണനിരക്ക് ഭയനാകമെങ്കിലുംഅമേരിക്കയുള്‍പടെഎല്ലാ രാജ്യങ്ങളും കോവിഡിനെ അതിജീവിക്കാന്‍ കഠിന ശ്രമം നടത്തുന്നതും കാണാതിരുന്നു കൂടാ. കേരളം അതിന്റെ പരിമിതിക്കുള്ളിലുംഅവിടെ ജീവിക്കുന്ന നമ്മുടെ നാട്ടുകാരുടെ ജീവന്‍ കാത്തുരക്ഷിക്കാന്‍ചെയ്യുന്ന വലിയ ശ്രമങ്ങള്‍ ലോകാരാഗ്യ സംഘടനയുടെ വരെ അംഗീകാരം പിടിച്ചുപറ്റി.

കൂടുതല്‍ പ്രധിരോധ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ സഹായവും കൊച്ചു കേരളത്തിന് നല്‍കേണ്ടതുണ്ട്. കോവിഡ് -19പ്രധിരോധപ്രവര്‍ത്തങ്ങള്‍ക്കു കൂടുതല്‍ കരുത്തേകാന്‍ കേരള സെന്റര്‍ (ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റര്‍ & സിവിക് സെന്റര്‍)10,169,58 രൂപ നല്‍കുകയുണ്ടായി.

കൂടാതെ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിലുള്ള മദര്‍ തെരേസ ചാരിറ്റി സെന്റര്‍ വഴി ഭവന രഹിതരുടെ ഷെല്‍റ്ററില്‍ ഭക്ഷണവും വസ്ത്രങ്ങളും നല്‍കി

കേരള സെന്ററിന്റെ കേരള ഡിസാസ്റ്റര്‍ ഫണ്ടിലേക്കു ആര്‍ക്കും സംഭാവന ചെയ്യാം. സഭാവന തുക കൃത്യമായി അര്‍ഹതപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചു രസീതും വാര്‍ത്തയും നല്‍കുന്നതായിരിക്കും.

നാളിതുവരെ കേരള സെന്ററിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് താങ്ങും തണലുമായി നിങ്ങള്‍ ഓരോരുത്തരോടും ഭാരവാഹികള്‍ നന്ദിയും സ്‌നേഹവും അറിയിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്# (516) 3582000, 516503 9387

https://www.youtube.com/watch?v=96-ZYQCB2cw&feature=share&fbclid=IwAR3NUhxdxYj9wx7ro8iNzyv_5itgYNupZnAINNjhzNglytWXy7GtXlTsmcs  (മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിന്റെ ലിങ്ക് )


Join WhatsApp News
nadukaani 2020-05-02 14:54:34
കോവിഡ് കേരളത്തിന് മാത്രമല്ല . ലോകം മുഴുവനാണ് . ആദ്യം നീ നിൽക്കുന്ന കാലിന്റെ ചുവട്ടിലെ മണ്ണൊലിപ്പ് നോക്കി തടയിടൂ .. അത് കഴിഞ്ഞു പോരെ മറ്റൊരിടം . പ്രളയത്തിന് വാരിക്കോരി കൊടുത്ത ഓർമ്മ മാഞ്ഞു പോയോ പ്രിയരേ
Anthony Kochi 2020-05-03 09:09:18
കോവിട് മൂലം വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും കേരളത്തിലെ സഹോദരങ്ങളെ സഹായിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുവാൻ തയ്യാറായ ന്യൂയോർക്കിലെ മലയാളി സഹോദരങ്ങൾക്ക് നന്ദി, അഭിനന്ദനങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക