Image

പ്രവാസി ധനസഹായം മെയ് 5 വരെ നീട്ടി: വിമാന ടിക്കറ്റ് നിര്‍ബന്ധമല്ല

Published on 02 May, 2020
പ്രവാസി ധനസഹായം മെയ് 5 വരെ നീട്ടി: വിമാന ടിക്കറ്റ് നിര്‍ബന്ധമല്ല

മസ്‌കറ്റ്: നോര്‍ക്ക പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിന് മെയ് അഞ്ചു വരെ അപേക്ഷിക്കാം. നോര്‍ക്കയുടെ വെബ്സൈറ്റില്‍ നേരിട്ടോ, അക്ഷയാ സെന്ററുകളുടെ സഹായത്തോടെയോ അപേക്ഷ സമര്‍പ്പിക്കാം.

ഈ വര്‍ഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിമാന ടിക്കറ്റ് നിര്‍ബന്ധമല്ലെന്നും നാട്ടില്‍ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോര്‍ട്ട് പേജ് അപ് ലോഡ് ചെയ്താല്‍ മതിയെന്നും നോര്‍ക്ക സിഇഒ. അറിയിച്ചതായി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി .എം. ജാബിര്‍ അറിയിച്ചു.

കാലാവധി കഴിയാത്ത വിസ, പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം വീസ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റിന്റെ പകര്‍പ്പ് ഇല്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിക്കില്ല. മെയ് അഞ്ചു വരെ അപേക്ഷ സ്വീകരിക്കുന്നത് നീട്ടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക