Image

ബ്രിട്ടനില്‍ കോവിഡ് മൂലം മോനിപ്പള്ളി സ്വദേശി നഴ്സ് മരിച്ചു

Published on 02 May, 2020
ബ്രിട്ടനില്‍ കോവിഡ് മൂലം മോനിപ്പള്ളി സ്വദേശി നഴ്സ് മരിച്ചു


ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മലയാളി വീട്ടമ്മ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശിനിയും , ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ് ക്ലിഫ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായിരുന്ന ഫിലോമിന ജോസഫ് ആണ് ( 62 ) മരിച്ചത്.

മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യയാണ് .പതിനഞ്ചു ദിവസത്തോളമായി വെന്റിലേറ്ററില്‍ചികിത്സയില്‍ ആയിരുന്നു ,ജെറില്‍ ജോസഫ് ,ജിം ജോസഫ് ( യു എസ് എ )ജെസി ജോസഫ് (കാനഡ ) എന്നിവരാണ് മക്കള്‍ .ഇതോടെ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം പത്തായി.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക