Image

ആരോഗ്യപ്രവർത്തകർക്ക് ആശ്രയവും കൈത്താങ്ങുമായി അമേരിക്കൻ മലയാളി

(രാജു ശങ്കരത്തിൽ , ഫിലഡൽഫിയാ) Published on 02 May, 2020
ആരോഗ്യപ്രവർത്തകർക്ക് ആശ്രയവും കൈത്താങ്ങുമായി  അമേരിക്കൻ മലയാളി
ലോകത്തെ  മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാവ്യാധിയിൽ വിറങ്ങലിച്ചുകൊണ്ടു നിൽക്കുന്ന ഈ അതീവ ദുർഘട ഘട്ടത്തിൽ  ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഏവർക്കും ആശ്വാസവും ആശ്രയവും കൈത്താങ്ങുമായി അമേരിക്കൻ മലയാളി - രഘുനാഥൻ നടരാജൻ.

അമേരിക്കയിൽ ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്നതും, എന്നാൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും  മറ്റുള്ളവർക്കും കോവിഡിനെ തടുക്കുവാൻ ഫെയ്‌സ് മാസ്ക്കിനൊപ്പം   അത്യന്താപേക്ഷിത സുരക്ഷാ കവചമായി ധരിക്കുവാൻ പര്യാപ്തമായ ഫെയ്‌സ് ഷീൽഡ് സ്വന്തമായി നിർമ്മിച്ച് സൗജന്യമായി നൽകിക്കൊണ്ടാണ് രഘുനാഥൻ   ശ്രദ്ധാകേന്ദ്രമായി മാറുന്നത്.

കോവിഡ്-19  മഹാവ്യാധിയുടെ പ്രഭ
കേന്ദ്രമായ ന്യൂയോർക്കിലെ മോണ്ടിഫിയോർ മെഡിക്കൽ സെന്ററിൽ  കഴിഞ്ഞ പത്തു വർഷക്കാലമായി നേഴ്‌സായി ജോലി ചെയ്യുന്ന ഈ ആലപ്പുഴ സ്വദേശി   വീട്ടിൽ എത്തിയാലുടൻ  വീട്ടിൽ  സജ്ജമാക്കിയിട്ടുള്ള ത്രിമാന പ്രിന്ററിൽ മുഖ കവചങ്ങളും ഫെയ്‌സ് ഷീൽഡുകളും ഡിസൈൻ ചെയ്തുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ  വ്യാപൃതനാവും. ഇതിനോടൊകം നൂറുകണക്കിന് ഫെയ്‌സ് ഷീൽഡുകൾ ന്യൂയോർക്ക് പ്രദേശങ്ങളിലും മറ്റു പലയിടങ്ങളിലും രഘുനാഥൻ സൗജന്യമായി വിതരണം ചെയ്തുകഴിഞ്ഞു .
 
താനുൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ സ്വന്തം ജീവനും സുരക്ഷയും മറന്നുകൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഓരോ നിമിഷവും ഉള്ളിൽ തീയും പരിഭ്രമവും പ്രാർത്ഥനയുമായി കാത്തിരിക്കുന്ന തങ്ങളുടെ കുഞ്ഞു കുട്ടികളടങ്ങുന്ന കുടുംബങ്ങളേയും   കൂടപ്പിറപ്പുകളെയും ഓർത്താണ്  സുരക്ഷാ കവചത്തെക്കുറിച്ചു ചിന്തിച്ചതും പ്രാവർത്തികമാക്കിയതുമെന്ന് രഘുനാഥൻ വ്യക്തമാക്കി.

N-95 , സർജിക്കൽ മാസ്ക്ക്  എന്നിവയ്ക്ക് പുറമെ ഈ കവചം ധരിക്കുന്നതുമൂലം  കോവിഡ് രോഗികളെ പരിചരിക്കുമ്പോൾ കൂടുതൽ  സുരക്ഷ ഉറപ്പുവരുത്തുവാൻ സാധിക്കുമെന്നും,  വളരെ ഈസിയായി ക്ളീനാക്കി  വീണ്ടും വീണ്ടും ഉപയോഗിക്കുവാൻ പര്യാപ്തമായ രീതിയിലാണ് ഇത്  ഉണ്ടാക്കിയിരിക്കുന്നതെന്നും,  കേരളത്തിലെ ജനങ്ങൾക്കും പ്രയോജനം ലഭ്യമാകത്തക്ക രീതിയിൽ ഇതിന്റെ നിർമ്മാണവും  വിതരണവും  കേരളത്തിലേക്കും വ്യാപിപ്പിക്കുവാൻ ആഗ്രഹിക്കുന്നതായും രഘുനാഥൻ പറഞ്ഞു .

ഈ ഫെയ്‌സ് ഷീൽഡിനെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾ അറിയുവാൻ   താല്പര്യമുള്ളവർ ബന്ധപ്പെടുക: രഘുനാഥൻ നടരാജൻ -  914 374 8157 

വാർത്ത തയാറാക്കിയത്: രാജു ശങ്കരത്തിൽ, ഫിലഡൽഫിയാ.

ആരോഗ്യപ്രവർത്തകർക്ക് ആശ്രയവും കൈത്താങ്ങുമായി  അമേരിക്കൻ മലയാളിആരോഗ്യപ്രവർത്തകർക്ക് ആശ്രയവും കൈത്താങ്ങുമായി  അമേരിക്കൻ മലയാളിആരോഗ്യപ്രവർത്തകർക്ക് ആശ്രയവും കൈത്താങ്ങുമായി  അമേരിക്കൻ മലയാളി
Join WhatsApp News
സ്നേഹസഞ്ചാരി 2020-05-02 12:23:46
നന്ദി പ്രിയ രഘുനാഥൻ നടരാജൻ .നന്ദി ശ്രീ രാജു ശങ്കരത്തിൽ... .നിങ്ങളുടെ നന്മകളുടെ ഉറവ വറ്റാത്ത ഇത്തരം ആശ്വാസം നിറഞ്ഞ വാർത്തകലാണ് ഇത്തരുണത്തിൽ ഞങ്ങൾക്ക് ആവശ്യം കോവിഡിനെക്കാളും പേടിയാണ് ഇപ്പോൾ പത്ര മാധ്യമങ്ങൾ തുറക്കാൻ . എല്ലാ വാർത്തയിലും ചോരയുടെ ഗന്ധം. മരണത്തിന്റെ മനം മടുപ്പിക്കുന്ന കണക്കുകൾ... ആ കണക്കുകൾ നിരത്തുവാനും അനുശോചനം കൂടാനും അവസരം കാത്തു നിൽക്കുന്ന ചില കഴുകന്മാർ ചുറ്റിലും വട്ടമിട്ടു പറക്കുന്നതുപോലെ ഒരു അവസ്ഥ . അതിനിടയിൽ പോലീസിനെയും പട്ടാളത്തെയും ടീവീക്കാരെയും വിളിച്ചു വരുത്തി എന്തോ ചെയ്തു എന്ന് വരുത്തിത്തീർത്ത് വാർത്തയിൽ ഇടം നേടാൻ കാത്തിരിക്കുന്ന ചില കോമരങ്ങൾ . ഇത്തരം നന്മകളുടെ ഉറവ വറ്റാത്ത വാർത്തകളാണ് ഞങ്ങൾക്ക് ഈ സങ്കടവേളകളിൽ ആവശ്യം . നന്ദി ശ്രീ രഘുനാഥൻ. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക