Image

സിനിമ മേഖലക്ക് ഇളവ്; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാമെന്ന് മന്ത്രി ബാലന്‍

Published on 02 May, 2020
സിനിമ മേഖലക്ക് ഇളവ്; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാമെന്ന് മന്ത്രി  ബാലന്‍

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ സിനിമ മേഖലക്ക് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ . പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു . ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായത് .


രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു. ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാം. ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്ബ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക