Image

ട്രാൻസ്ജെന്റർ യുവതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

പി.പി.ചെറിയാൻ Published on 02 May, 2020
ട്രാൻസ്ജെന്റർ യുവതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ താമസിച്ചിരുന്ന രണ്ട് ട്രാൻസ്ജെന്റർ 
യുവതികൾ പ്യൂർടോ റിക്കൊ സന്ദർശിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട
കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി.
ഏപ്രിൽ 22 ന് പ്യൂർടൊറിക്ക ഈസ്‌റ്റേൺ സിറ്റിയിൽ ഇവരുടെ മൃതദേഹം
 കത്തിക്കരിഞ്ഞ നിലയിലാണ് കാറിൽ കണ്ടെത്തിയത്. 
ലൈല (21), സെറീന (32) എന്നിവരെ പ്രതികാരം തീർക്കുന്നതിനാണ് 
കൊലപ്പെടുത്തിയതെന്ന് ഏപ്രിൽ 30-ന് അറസ്റ്റിലായ വാൻ കാർലോസ് (21),
 സീൻ ഡയസ് (19) എന്നിവർ പൊലീസിനോട് സമ്മതിച്ചു. പ്യൂർടൊറിക്കാ 
സന്ദർശനം പൂർത്തിയാക്കി ന്യൂയോർക്കിലേക്ക് വരാനിരിക്കെയാണ്കൊ
ലപാതകം നടന്നത്.
ഹേറ്റ് ക്രൈം ആയിട്ടാണ് ഇതിനെ കാണുന്നതെന്ന് അന്വേഷണോദ്യോഗസ്ഥൻ
ക്യാപ്റ്റൻ ടെഡി മൊറാലസ് പറഞ്ഞു.
കൊല്ലപ്പെട്ട രണ്ടു യുവതികളുമായി ഈ യുവാക്കൾ നല്ല അടുപ്പത്തിലായിരുന്നു.
എന്നാൽ ഇവർ ട്രാൻസ്ജെൻററാണെന്ന് മനസിലായതോടെ
 യാണ്കൊലപ്പെടുത്തുന്നതിന് തീരുമാനിച്ചതെന്നും പ്രതികൾ സമ്മതിച്ചു.
ഇവർ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.ഓട്ടോപ്സി റിസൽട്ടിന്
 കാത്തിരിക്കയാണ് പോലീസ്. ഏപ്രിൽ 30 വ്യാഴാഴ്ച കേസ്സന്വേഷണം
എഫ്.ബി.ഐ ഏറ്റെടുത്തതായി അധികൃതർ അറിയിച്ചു.

ട്രാൻസ്ജെന്റർ യുവതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക