Image

എന്റെ ചിരി : കുമാരി എൻ കൊട്ടാരം

Published on 02 May, 2020
എന്റെ ചിരി : കുമാരി എൻ കൊട്ടാരം
നീ വന്നു കയറിയത്
എന്റെ ജീവിതത്തിലേയ്ക്കായിരുന്നു'
രാവിന്റെ ഏതോ യാമത്തിൽ 
സ്വപ്നത്തിലെന്ന പോലെ
ഞാനതറിയുമ്പോൾ
നീ എനിക്കുള്ളിൽ
പുളച്ചു തുടങ്ങിയിരുന്നു
എന്റെ ശ്വാസകോശത്തിലും
ഹൃദയത്തിലും
ആമാശയത്തിലും
മാത്രമല്ല
ശരീരത്തിന്റെ ഓരോ കോശത്തിലും നീ നിന്റെ 
സ്നേഹരേണുക്കൾ നിറക്കുകയായിരുന്നു.
ക്രൂരമായ ആനന്ദത്തോടെ നീ
എന്നെ 
നിന്റേതാക്കുകയായിരുന്നു
ഗൂഢമായൊരാലസ്യത്തിലേക്ക് വഴുതി വീഴുമ്പോൾ
എന്റെ ചുണ്ടിലൂറിയ ചിരി എനിക്ക് കാണാമായിരുന്നു
അവസാനമായി മിഴിയടയുമ്പോൾ 
എനിക്ക് കൂട്ടായതും അതുമാത്രമാണ് 
ഞാൻ മാത്രം കണ്ട എന്റെ ചിരി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക