Image

ജീവന്‍ കാക്കുന്ന മാലാഖമാരെ ആദരിക്കാന്‍ ഗവര്‍ണറും, മന്ത്രിയും പിന്നെ സിനിമാ പ്രവര്‍ത്തകരും

ഷോളി കുമ്പിളുവേലി Published on 01 May, 2020
ജീവന്‍ കാക്കുന്ന മാലാഖമാരെ ആദരിക്കാന്‍ ഗവര്‍ണറും, മന്ത്രിയും പിന്നെ സിനിമാ പ്രവര്‍ത്തകരും
(മെയ് രണ്ട്, ശനിയാഴ്ച 11 മണിക്ക് (ഇ.എസ്.ടി)

ന്യൂയോര്‍ക്ക്: കോവിഡ് 19-നെ പ്രതിരോധിക്കാന്‍ സ്വജീവന്‍ പണയംവെച്ച് മുന്നില്‍ നിന്ന് യുദ്ധം ചെയ്യുന്ന മലയാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, റെസ്പിരേറ്ററി തെറാപ്പിസ്റ്റ്, മറ്റു ഹോസ്പിറ്റല്‍ ജീവനക്കാര്‍ എന്നിവരെ ആദരിക്കുന്നതിനു മലയാളി ഹെല്‍പ് ലൈന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് രണ്ടാം തീയതി ശനിയാഴ്ച 11 മണിക്ക് (ഇ.എസ്.ടി) നടത്തുന്ന ടെലി കോണ്‍ഫറന്‍സില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്നു. കൂടാതെ കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോക മലയാളികളുടെ അഭിമാനമായ മന്ത്രി ഷൈലജ ടീച്ചര്‍, എംപിമാരായ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് ഐ.എ.എസ്, ഐ.ജി പി. വിജയന്‍ ഐപി.എസ്, എന്നിവരും പ്രമുഖ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, പ്രസിദ്ധ ഗായകന്‍ എം.ജി ശ്രീകുമാര്‍  തുടങ്ങിയവരും പങ്കെടുക്കും.

ഈ ടെലി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കൊറോണയെ നേരിടുന്നതിനു മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന നമ്മുടെ സ്വന്തം സഹോദരീ- സഹോദരന്മാരെ ആദരിക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി മലയാളി ഫോറം നേതാക്കളായ അനിയന്‍ ജോര്‍ജ്, ബൈജു വര്‍ഗീസ്, ഡോ. ജഗതി നായര്‍, കോര്‍ഡിനേറ്റര്‍ ജോണ്‍ സി. വര്‍ഗീസ്, സഹ കോര്‍ഡിനേറ്റര്‍മാരായ ഡോ. സുനില്‍കുമാര്‍, ആഗ്‌നസ് തേരാടി, ഡോ. ജയ്‌മോള്‍ ശ്രീധര്‍ എന്നിവര്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക