Image

പിറന്നാള്‍ ദിനത്തില്‍ കവിതയെഴുതി അനുഷ്‌ക; വെളിച്ചം പരത്തുന്ന പെണ്‍കുട്ടിയെന്ന് വിരാട്

Published on 01 May, 2020
പിറന്നാള്‍ ദിനത്തില്‍ കവിതയെഴുതി അനുഷ്‌ക; വെളിച്ചം പരത്തുന്ന പെണ്‍കുട്ടിയെന്ന് വിരാട്


പിറന്നാളാഘോഷിക്കുന്ന ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്ക് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ പ്രണയാര്‍ദ്രമായ ആശംസ. ലോക്ക്ഡൗണിനിടയില്‍ ചെറിയ രീതിയില്‍ ആഘോഷിച്ച് ആ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് വിരാട്. കേക്ക് മുറിച്ച് അനുഷ്‌കക്ക് കൊടുക്കുന്നതിന്റെ ഫോട്ടോയാണ് വിരാട് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിന് വിരാട് കൊടുത്തിരിക്കുന്ന അടിക്കുറിപ്പാണ് ഏറ്റവും ക്യൂട്ട് എന്നാണ് ആരാധകര്‍ പറയുന്നത്. 'ഈ ലോകം നിറമുള്ളതാക്കുന്നത് നീയാണ്. എന്റെ ജീവിതത്തില്‍ വെളിച്ചം പരത്തുന്ന പെണ്‍കുട്ടി.' എന്നാണ് വിരാട് കുറിച്ചിരിക്കുന്നത്.

വളരെ കുറച്ചു സമയം കൊണ്ട് തന്നെ ലക്ഷങ്ങളാണ് ഫോട്ടോയോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം തന്റെ പിറന്നാളിന് കവിത എഴുതി പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക. ഈ ദുരിതങ്ങളെല്ലാം അവസാനിക്കട്ടെ, വേദനകളെല്ലാം തീരട്ടെ..' എന്ന് പറഞ്ഞു കൊണ്ടാണ് അനുഷ്‌ക കവിത അവസാനിപ്പിക്കുന്നത്. ഇന്ന് ഞാന്‍ ഇതെല്ലാം അവസാനിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് കവിതയ്ക്ക് അനുഷ്‌ക കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക