Image

കോവിഡ്-19; കരുതലില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി കാമ്പയിനുമായി ഗ്രേറ്റ, പിന്തുണയുമായി പ്രിയങ്ക ചോപ്ര

Published on 01 May, 2020
കോവിഡ്-19; കരുതലില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി കാമ്പയിനുമായി ഗ്രേറ്റ, പിന്തുണയുമായി പ്രിയങ്ക ചോപ്ര

പതിനേഴുക്കാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് യൂണിസെഫുമായി ചേര്‍ന്ന് നടത്തുന്ന കാമ്പയിനിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കൊറോണ വൈറസ് എന്ന മഹാമാരിയോട് ലോകം മുഴുവന്‍ പോരാടുമ്പോള്‍ കരുതലില്ലാതെ കഴിയുന്ന കുട്ടികളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചാണ് ഈ കാമ്പയിന്‍ നടത്തുന്നത്. കുഞ്ഞുകുട്ടികള്‍ ഇത്രയും വലിയൊരു അസുഖത്തിന്റെ ഇരകളാകുന്നത് എത്ര ഹൃദയഭേദകമായ കാര്യമാണ് 
എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്. കാമ്പയിനിന് പിന്തുണ ആവശ്യപ്പെട്ട് യൂണിസെഫിന്റെ ദുരിതാശ്വാസ നിധിയുടെ ലിങ്ക് ട്വീറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി.

'കരുതലില്ലാതെ കഴിയുന്ന കുട്ടികള്‍ ലോകം മുഴുവനുമുണ്ട്. കോവിഡ്-19 കാരണം അവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ അനവധിയാണ്, എത്ര വിഷമകരമാണ് ആ അവസ്ഥ.' ഭക്ഷണമില്ലായ്മ, നല്ല ആരോഗ്യ പദ്ധതികളുടെ കുറവ്, അക്രമം, നഷ്ടമായ പഠനം ഇതെല്ലാം അവര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മളാണ് അവരെയും 
സംരക്ഷിക്കേണ്ടത്. അതിന്റെ ഉത്തരാവാദിത്വം നമ്മളിലുമാണ്' എന്നാണ് പ്രിയങ്ക ട്വീറ്റില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക