Image

നടന്‍ നസീറുദ്ദീന്‍ ഷാ ആശുപത്രിയിലെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ വിവാന്‍

Published on 01 May, 2020
നടന്‍ നസീറുദ്ദീന്‍ ഷാ ആശുപത്രിയിലെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ വിവാന്‍


നടന്‍ നസീറുദ്ദീന്‍ ഷാ ആശുപത്രിയിലെന്ന വാര്‍ത്തകള്‍ തള്ളി ഇളയ മകന്‍ വിവാന്‍. സുഖവിവരങ്ങള്‍ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദിയറിക്കുകയും വീട്ടില്‍ സുഖമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടന്റെ ഇളയമകന്‍ വിവാന്‍ ഷായും വാര്‍ത്തകള്‍ക്ക് മറുപടിയെന്നോണം ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എല്ലാം നന്നായിപോകുന്നു. ബാബാ സുഖമായിരിക്കുന്നു.

 അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. അദ്ദേഹം ആരോഗ്യവാനായി തന്നെയിരിക്കുന്നു. ഈ സമയം ഇര്‍ഫാന്‍ ഭായിക്കും ചിണ്‍ടു ജീക്കും വേണ്ടി പ്രാര്‍ഥിക്കുന്നു.' 'അവരെ ഓര്‍ത്തുപോകുകയാണ്. അവരുടെ കുടുംബങ്ങള്‍ക്ക് ദൈവം ശക്തി കൊടുക്കട്ടെ. ഞങ്ങളുടെ എല്ലാം ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ഥന അവരുടെ ഒപ്പമുണ്ട്. എല്ലാവര്‍ക്കും ഇതൊരു വലിയ നഷ്ടമാണ്',  എന്നാണ് വിവാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

തന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കുന്നവര്‍ക്ക് നന്ദി. താന്‍ വീട്ടില്‍ ലോക്ക്ഡൗണില്‍ കഴിയുകയാണെന്നും. വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് നസീറുദ്ദീനും അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക