Image

മസ്‌കറ്റില്‍ ബൈബിള്‍ ക്യാമ്പിനു തുടക്കമായി

Published on 01 May, 2020
 മസ്‌കറ്റില്‍ ബൈബിള്‍ ക്യാമ്പിനു തുടക്കമായി

മസ്‌കറ്റ്: മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പിനു ഒമാനില്‍ തുടക്കമായി. 'എംബിഒസി 2020' എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി നടത്തപ്പെടുന്ന ഏഴു ദിവസത്തെ ക്യാന്പ് ഏപ്രില്‍ 28 നു ബൈബിള്‍ പ്രതിഷ്ഠയോടുകൂടി തുടങ്ങിയ മേയ് 5 നു സമാപിക്കും.

എല്ലാ ദിവസവും വൈകിട്ട് കുട്ടികള്‍ക്കുള്ള മെറ്റീരിയല്‍സ് , ആക്റ്റിവിറ്റീസ് എന്നിവ അതതു ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യും. വൈകുന്നേരം മുതല്‍ ആക്റ്റിവിറ്റീസ് ചെയ്തു തുടങ്ങും.പിറ്റേ ദിവസം രാത്രി 10 ഓടുകൂടി കുട്ടികള്‍ ചെയ്യുന്ന ആക്റ്റിവിറ്റികളുടെ ഫോട്ടോ / വീഡിയോ എന്നിവ താന്താങ്ങളുടെ ടീച്ചേഴ്‌സിന് അയച്ചുകൊടുക്കും.എല്ലാ ആക്റ്റിവിറ്റികളും ഗ്രേഡിംഗ് നടത്തി അതിന്റ് പോയിന്റ് അവസാനം അറിയിക്കുന്നതാണ്.

1 മുതല്‍ 4 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഗ്രൂപ്പ് -1 മാര്‍ ബസേലിയോസ് , 5 മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ ഗ്രൂപ്പ് 2 മാര്‍ ഇവാനിയോസ്, 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഗ്രൂപ്പ് 3 മാര്‍ ഗ്രിഗോറിയോസ് എന്നീ വിഭാഗങ്ങള്‍ ആയി തിരിച്ചാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. ഓരോ ഗ്രൂപ്പുകളും കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ ഗ്രൂപ്പ് മെന്റേഴ്‌സിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ഡോ.ജോണ്‍ ഫിലിപ്‌സ് മാത്യു
മൊബൈല്‍ 92310811 - മെന്റര്‍, മാര്‍ ഗ്രീഗോറിയോസ് ഗ്രൂപ്പ്

വര്‍ഗീസ് വി ജോസഫ്: മൊബൈല്‍ 99709477
മെന്റര്‍- മാര്‍ ഇവാനിയോസ് ഗ്രൂപ്പ്

വില്‍സണ്‍. കെ മൊബൈല്‍ 92909730, മെന്റര്‍ - മാര്‍ ബസേലിയോസ് ഗ്രൂപ്

റൂവി, ഗാല, സലാല, നിസ്വ, ബുറൈമി, സൊഹാര്‍ എന്നീ യൂണിറ്റുകളിലെ ടീച്ചേഴ്‌സിനെയും കുട്ടികളെയും ആണ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരിപാടികളുടെ വിജയത്തിനായി ഗാല ഹോളി സ്പിരിറ്റ് പള്ളി സഹ വികാരിയും ഒമാന്‍ മലങ്കര കമ്മ്യൂണിറ്റിയുടെ സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ.ഫിലിപ്പ് നെല്ലിവിളയുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിനായി കോര്‍ ടീം പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക