Image

കോവിഡ്: കുവൈത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു, പുതിയതായി 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published on 01 May, 2020
 കോവിഡ്: കുവൈത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു, പുതിയതായി 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ട് കോവിഡ്-19 മരണവും 284 കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ ഇതില്‍ 125 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4024 ആയി.

കോവിഡ് ചികിത്സയിലായിരുന്ന രണ്ട് മലയാളികളാണ് മരിച്ചത്. ആറന്മുള ഇടയാറന്‍മുള (കോഴിപ്പാലം) വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍ (51), തൃശൂര്‍ വലപ്പാട് തോപ്പിയില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് 26 പേര്‍ കൊറോണ ബാധിച്ചു മരിച്ചു

ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ 284 രോഗികളില്‍ 276 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 4 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. കുവൈത്തികള്‍ 32,ഇന്ത്യ 125 , ഈജിപ്ത്കാര്‍ 30,ബംഗ്ലാദേശികള്‍ 20., പാകിസ്ഥാന്‍ 18, ഫിലിപ്പീന്‍സ് 13, സിറിയ 11, ലബനൊണ്‍ 8, ജോര്‍ദ്ദാന്‍ 2, നേപ്പാള്‍ 3, സൗദി 4, , ബിദൂനി 5, ശ്രീലങ്ക3,ഇറാന്‍ 5, ഇറാന്‍ 5, ഇന്‍ഡോനേസ്ഷ്യ 1, മലേഷ്യ 1, ദക്ഷിണാഫ്രിക്ക 1, സുഡാന്‍ 1, ഉസ്ബികിസ്ഥാന്‍ 1 എന്നീ രാജ്യക്കാര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2459 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 66 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 30പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 213 രോഗികള്‍ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1389 ആയി .

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക