കൊറോണയെ നേരിടുന്‌പോള്‍ പരിസ്ഥിതി സൗഹാര്‍ദം ഉറപ്പാക്കണം: മെര്‍ക്കല്‍
EUROPE
01-May-2020
EUROPE
01-May-2020

ബര്‍ലിന്‍: കൊറോണവൈറസിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദപരമായി തുടരണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആഹ്വാനം.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കപ്പെട്ടിട്ടു പോലും യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വച്ച ഹരിത ലക്ഷ്യത്തിലേക്ക് ജര്‍മനിക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നും ചാന്‍സലര്‍ ചൂണ്ട ിക്കാട്ടി.കാലാവസ്ഥാ സൗഹൃദ നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ മൂലധനം നല്‍കുന്ന ഒരു സാന്പത്തിക വിപണി ജര്‍മനിയ്ക്ക് ആവശ്യമാണ്, ബര്‍ലിനില്‍ നടന്ന വാര്‍ഷിക പരിപാടിയുടെ പ്രസംഗത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.
പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുണ്ട ായ സാന്പത്തിക പുനര്‍നിര്‍മ്മാണ പദ്ധതികളുടെ ഭാഗമായി കാലാവസ്ഥാ നടപടികളെ ഉള്‍പ്പെടുത്തണമെന്നും ഭാവിയില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യകളായ പുനരുപയോഗഊര്‍ജ്ജം ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു.2038 അവസാനത്തോടെ ജര്‍മനി കല്‍ക്കരി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് നേിത്തെ പ്രഖ്യാപിച്ചിരുന്നു.
.jpg)
കാലാവസ്ഥാ വ്യതിയാനം എന്ന ഭീഷണി അവസാനിച്ചിട്ടില്ല. അതിനെതിരായ പോരാട്ടവും കൊറോണയ്‌ക്കെതിരായ യുദ്ധത്തിനിടെ വിസ്മരിക്കാന്‍ പാടില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്േറാണിയോ ഗുട്ടെറെസും ഓര്‍മിപ്പിച്ചു.അതേസമയം കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ നിലനില്‍ക്കുന്ന അസ്തിത്വ ഭീഷണിയാണന്ന് മെര്‍ക്കലിനെ തുടര്‍ന്നുള്ള വീഡിയോ പ്രസംഗത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്േറാണിയോ ഗുട്ടെറസ് പറഞ്ഞു, നമ്മുടെ സമൂഹങ്ങളുടെയും സന്പദ്വ്യവസ്ഥയുടെയും ദുര്‍ബലതയെ ഞെട്ടിക്കുന്നതിലാണ് പാന്‍ഡെമിക് തുറന്നുകാട്ടിയതെന്നും ഗുട്ടെറസ് പറഞ്ഞു.
ദ്വിദിന വിഡിയോ കോണ്‍ഫ്രന്‍സില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും എന്‍ജിഒകളും സ്വകാര്യമേഖലയിലെ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments