Image

ഫ്രാന്‍സില്‍ കൊറോണയ്‌ക്കെതിരെ പടവെട്ടാന്‍ 98 കാരന്‍ ഡോക്ടറും

Published on 01 May, 2020
 ഫ്രാന്‍സില്‍ കൊറോണയ്‌ക്കെതിരെ പടവെട്ടാന്‍ 98 കാരന്‍ ഡോക്ടറും


പാരീസ്: ഔദ്യോഗികമായി സ്റ്റെതസ്‌ക്കോപ്പു കൈകളിലേന്തിയിട്ട് ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും താഴെ വെയ്ക്കാന്‍ മടികാട്ടാത്ത ഫ്രാന്‍സിലെ ഡോ. ക്രിസ്റ്റ്യാന്‍ ചെനെയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയ്ക്കു മുന്പില്‍ ലോകം തലകുനിയ്ക്കുകയാണ്.

കൊറോണയുടെ പിടിയില്‍ രാജ്യം തേങ്ങുന്‌പോള്‍ വാര്‍ദ്ധ്യക്യത്തിന്റെ പരിമതികളും സ്വന്തം ജീവന്റെ അപകടവും മറന്ന് കൊറോണയില്‍ നിന്നും എങ്ങനെയും മനുഷ്യജീവന്‍ രക്ഷിയ്ക്കാന്‍ മുന്‍പന്തിയില്‍തടന്ന നിന്നു പോരാടുകയാണ് 99ാം ജന്മദിനത്തിലേയ്ക്കു കടക്കുന്ന ഡോ.ക്രിസ്റ്റ്യാന്‍.

ഫ്രാന്‍സിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടറാണ് അദ്ദേഹം, 70 വര്‍ഷത്തെ സേവനത്തിന് ശേഷവും, പാരീസിലെ ന്ധമറന്നുപോയന്ധ പ്രാന്തപ്രദേശങ്ങളിലെ ആളുകളെ സഹായിക്കാന്‍ താന്‍ ഇപ്പോഴും കര്‍മ്മനിരതനായി തീര്‍ന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

പകര്‍ച്ചവ്യാധിക്കുമുന്പു തന്നെ കുറഞ്ഞ വരുമാനമുള്ള പാരീസ് നഗരപ്രാന്തത്തിലെ ശാന്തമായ തെരുവില്‍ ഡോക്ടറുടെ പ്രാക്ടീസ് കെട്ടിടത്തിലെ കാത്തിരിപ്പ് മുറി നിറഞ്ഞിരുന്നു. സേവനത്തിന്റെ ദൂതന്‍ എന്നാണ് രോഗികള്‍ അദ്ദേഹത്തെ വിളിയ്ക്കുന്നത്.വിദൂര പ്രദേശങ്ങളില്‍ നിന്നുപോലും രോഗികള്‍ പുലര്‍ച്ചെതന്നെ ഡോ.ക്രിസ്റ്റ്യാന്റെ പ്രാക്ടീസ് തേടി വരുന്നതും അദ്ദേഹത്തിന്റെ കര്‍മ്മഗുണകൊണ്ടുതന്നെ.

ഫ്രാന്‍സിന്റെ പ്രാന്തപ്രദേശങ്ങളില്‍ കുടുംബ ഡോക്ടര്‍മാരുടെ കുറവാണ് ഇപ്പോഴും ജോലി തുടരാനുള്ള ചെനെയുടെ തീരുമാനത്തിന്റെ പിന്നിലെ രഹസ്യം.ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നായി രാജ്യത്തിന് പ്രശസ്തി ഉണ്ടെ ങ്കിലും, പൊതു പരിശീലകരുടെ അഭാവം പ്രതിസന്ധി ഘട്ടത്തെ കൂടുതല്‍ വഷളാക്കിയെന്നു ഡോ.ക്രിസ്റ്റ്യാന്‍ പറയുന്നു.ദശലക്ഷക്കണക്കിന് ആളുകള്‍ പരിചരണം ലഭ്യമാക്കാന്‍ പാടുപെടുന്ന ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല, കുറഞ്ഞ വരുമാനമുള്ള നഗരത്തിലെ ചില കേന്ദ്രങ്ങളിലും ഈ പ്രശ്‌നം വളരെ രൂക്ഷമാവുകയാണ്.

എനിക്ക് ഏകദേശം 99 വയസ്സായി, പല കാരണങ്ങളാല്‍ എന്റെ പ്രവര്‍ത്തനം കുറയ്ക്കണം,പക്ഷെ നിലവിലെ സ്ഥിതിയില്‍ അതിനു പറ്റുന്നില്ല എന്നാണ് ഡോക്ടറുടെ പക്ഷം.

19,000 ആളുകള്‍ അധിവസിയ്ക്കുന്ന പാരീസ് നഗരപ്രാന്തമായ ഷെവില്ലിലാരുവില്‍ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് ലഭിയ്ക്കാന്‍ ആളുകള്‍ പാടുപെടുകയാണെന്ന് അദ്ദേഹത്തിന്റെ രോഗികളില്‍ പലരും പറയുന്നു.

ഇതിനിടെ പോസിറ്റീവായ രോഗികളുമായി ഇടപഴകിയതുമൂലം ഡോക്ടറും കുറച്ചു കാലത്തേയ്ക്ക് മുഖാമുഖം കൂടിക്കാഴ്ചകള്‍ അവസാനിപ്പിച്ച് ക്വാറന്ൈറനില്‍ ആയിരുന്നു.

വെറ്ററന്‍ ഫിസിഷ്യനായി രണ്ടാം ലോകമഹായുദ്ധസമയത്ത് ടൈഫൂസ് രോഗികള്‍ക്ക് ചികിത്സ നല്‍കിയ ആളാണ് ഡോക്ടര്‍. 70 വര്‍ഷങ്ങള്‍ക്ക് മുന്പ് വാല്‍ഡിമര്‍നെയിലെ ഈ പ്രദേശത്ത് ഒരു ജനറല്‍ പ്രാക്ടീഷണറായി ഡോ. ചെനെ ജോലി ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ സേവനത്തിന്റെ കാര്യത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന 67 വയസ്സില്‍ വിരമിച്ച അദ്ദേഹത്തിന്റെ സ്വന്തം മകനെ മറികടന്നിരിയ്ക്കയാണ് സെഞ്ച്വറിയിലേയ്ക്കു നടന്നടുക്കുന്ന ഈ മനുഷ്യസ്‌നേഹി.

ഇപ്പോള്‍, സ്വയം ക്വാറന്ൈറനു ശേഷവും, ഫോണിലും ഇന്റര്‍നെറ്റിലും വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ നടത്തിക്കൊണ്ട ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിരിയ്ക്കയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക