Image

കൊറോണയില്‍ തട്ടി വീഴുന്ന വ്യവസായവും സാന്പത്തികവും

Published on 01 May, 2020
കൊറോണയില്‍ തട്ടി വീഴുന്ന വ്യവസായവും സാന്പത്തികവും


ബര്‍ലിന്‍: കൊറോണയുടെ താണ്ഡവത്തില്‍ ലോകസാന്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നിരിയ്‌ക്കെ രണ്ട ാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും കടുത്ത മാന്ദ്യമായിരിക്കും ഇനി വരാന്‍ പോകുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വേള്‍ഡ് ഇക്കണോമി(കളണ)യുടെ പഠനം വെളിപ്പെടുത്തുന്നു.

മൈനസ് 6.3 ശതമാനം സാന്പത്തിക വളര്‍ച്ചയാണ് ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ നിലവില്‍ പ്രതീക്ഷിക്കുന്നത്, എന്നാല്‍ ഈ പ്രവചനം താഴേക്ക് പോയേക്കാം. അതേസമയം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 7 ശതമാനം മൈനസ് പ്രവചിക്കുന്നു. ജര്‍മന്‍ സാന്പത്തിക വിദഗ്ധന്‍ പ്രൊഫ. ഫെല്‍ബെര്‍മെര്‍ എഴുതിയ കുറിപ്പില്‍ 2020 ലെ സാന്പത്തിക ഉല്‍പാദനത്തില്‍ ഒന്പത് ശതമാനം വരെ ചുരുങ്ങുമെന്ന് പ്രവചിയ്ക്കുന്നു.

എന്നാല്‍ കൊറോണ ക്രൈസിസ് സമസ്ത മേഖലകളെയും പിടിച്ചുലയ്ക്കുന്‌പോള്‍ ഇതില്‍ നിന്നും കരകയറാനായി സാന്പത്തിക പാക്കേജുകളുടെ സഹായം എത്രമാത്രം എത്രപേരെ പിടിച്ചു നിര്‍ത്തും. എല്ലാറ്റിനും ഒരു പരിധിയില്ലേ എന്നു ചോദിയ്ക്കുന്നവര്‍ക്ക് മതിയായ ഉത്തരം നല്‍കാന്‍ ലോകത്തിലെ ഒരു സര്‍ക്കാരിനുമാവില്ല. ജര്‍മന്‍ ഐഎംഎഫ് പ്രവചിച്ചതുപോലെ സാന്പത്തിക ഉല്‍പാദനത്തില്‍ 6.3 ശതമാനം ഇടിവ് എല്ലാവരെയും വലയ്ക്കുമെന്നുറപ്പാണ്. ഈ പ്രതിസന്ധി ഞങ്ങളെ ദരിദ്രരാക്കും, രാജ്യങ്ങളെ പട്ടിണിയിലാക്കും, സാന്പത്തിക ശാസ്ത്രജ്ഞര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ഉദാഹരണത്തിനായി ജര്‍മനിയിലെ 2020 ല്‍ ജിഡിപി 8.7 ശതമാനം കുറയുമെന്ന് കരുതുകയാണെങ്കില്‍ (2019 ലെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 3440 ബില്യണ്‍ യൂറോയായിരുന്നു) ഈ സംഖ്യയെ 83 ദശലക്ഷം ജര്‍മന്‍കാര്‍ വിഭജിച്ചാല്‍ ഒരാള്‍ക്ക് പ്രതിശീര്‍ഷം 3600 യൂറോ മൈനസ് തുകയാണ് ലഭിക്കുക. ഈ ശരാശരിയില്‍ സ്‌കൂള്‍ കുട്ടികള്‍ അല്ലെങ്കില്‍ പെന്‍ഷന്‍കാര്‍ പോലുള്ള ജോലി ചെയ്യാത്തവര്‍ ഉള്‍പ്പെടെ എല്ലാ പൗര·ാരും ഉള്‍പ്പെടുന്നു. നികുതിദായകരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി കൂടുതല്‍ കനത്തതാവും.

ജര്‍മനിയുടെ സാന്പത്തിക ശക്തി സ്രോതസുകളായ കാര്‍ വ്യവസായത്തിന് കൊറോണ പ്രതിസന്ധി അക്ഷരാര്‍ത്ഥത്തില്‍ കുരുക്കിട്ടിരിയ്ക്കുകയാണ്.കൊറോണ ബാധിച്ച പ്രധാന വ്യവസായം പതുക്കെ എവിടെ തുടങ്ങണം എന്നാണ് കാര്‍ നിര്‍മ്മാതാക്കളുടെ ചോദ്യം. കൊറോണ പ്രതിസന്ധിയുടെ മൊത്തത്തിലുള്ള ആഘാതം ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല: സ്ഥിതി ഇവിടെ നാടകീയമാണ്,മാര്‍ച്ചില്‍ കന്പനികള്‍ക്ക് 40 ശതമാനം വില്‍പ്പനയില്‍ കുറവുണ്ട ായി, ഏപ്രില്‍ കടക്കുന്‌പോള്‍ ഇതിലും വലുതായിരിക്കും, അതുതന്നെയുമല്ല മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് നാടകീയമായി ഉയരുകയാണ്.ജര്‍മനിയിലെ അസോസിയേഷന്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി (വിഡിഎ) മേധാവി ഹില്‍ഡെഗാര്‍ഡ് മുള്ളര്‍ പറഞ്ഞു. അതിന്റെ കാരണവും അദ്ദേഹം നിരത്തുന്നുണ്ട്. വിമാന വ്യവസായം പോലുള്ള ഒരു പങ്കാളിത്തത്തിനായി വാഹന വ്യവസായം ശ്രമിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ കന്പനികളുടെയും ഉല്‍പ്പാദദനവും വില്‍പ്പനയും മറ്റു സേവനങ്ങളും കന്പനികള്‍തന്നെ വ്യക്തിഗതമായി പാലിയ്‌ക്കേണതായി വരും. മെഴ്‌സിഡസ്, വോള്‍ക്‌സ്വാഗന്‍, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ എല്ലാ വന്പന്‍ കന്പനികളും ഭാവിയില്‍ ജോലിക്കാരെ വെട്ടിക്കുറയ്ക്കാനുള്ള സമ്മര്‍ദ്ദത്തിലാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക