Image

വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാള്‍ ആഘോഷിച്ചു

രാജു വേലംകാലാ Published on 25 May, 2012
വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാള്‍ ആഘോഷിച്ചു
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഇടവകയുടെ കാവല്‍പിതാവ്‌ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, ഇടവക ദിനം എന്നിവ അബര്‍ഡീന്‍ മാസ്‌ട്രിക്‌ ഡ്രൈവിലുള്ള സെന്റ്‌ ക്ലെമന്റ്‌സ്‌ എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ പാരമ്പര്യ രീതിയിലുള്ള പ്രദക്ഷിണവും ആശീര്‍വാദം, നേര്‍ച്ചവിളമ്പ്‌, സ്‌നേഹവിരുന്ന്‌ എന്നിവയും നടന്നു.

19ന്‌ ശനിയാഴ്‌ച വൈകുന്നേരം ആറിന്‌ വികാരി ഫാ. സിബി വര്‍ഗീസ്‌ വാലയില്‍ കൊടിയേറ്റിയതോടെ പെരുനാള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ സന്ധ്യാ നമസ്‌കാരവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, സുവിശേഷ പ്രസംഗം എന്നിവ നടന്നു.

20ന്‌ ഞായറാഴ്‌ച രാവിലെ 11.45ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ കോട്ടയം പേരൂര്‍ മര്‍ത്തശ്‌മുനി പള്ളി വികാരി ഫാ. മാണി കല്ലാപ്പുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായോടുള്ള മധ്യസ്‌ഥ പ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്‌, നേര്‍ച്ചസദ്യ, ആദ്യഫല ലേലം എന്നിവ ഉണ്ടായിരുന്നു.

വികാരി ഫാ. സിബി വര്‍ഗീസ്‌ വാലയില്‍, സെക്രട്ടറി രാജു വേലംകാലാ, ട്രഷറര്‍ ജോബി പി. പോള്‍, റെജി സി. പോള്‍, ജോണ്‍ വര്‍ഗീസ്‌, ജിസ്‌ കുര്യാക്കോസ്‌, ആഷ്‌ലി കുര്യന്‍, സിജു ഐപ്‌, റീന ജോര്‍ജ്‌ എന്നിവര്‍ പെരുനാള്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്‌ച രാവിലെ 11.45നു പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ സണ്‍ഡേ സ്‌കൂളും ഉണ്ടായിരിക്കും.

പള്ളിയുടെ വിലാസം: St. Clements Episcopal Church Mastrick Drive
AB 16 UF, Aberdeen, Acotland
UK, website: www.aberdeenpally.com
വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക